27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍

27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നു. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. അന്നേ ദിവസം ഹാര്‍ബറുകള്‍ സ്തംഭിപ്പിക്കും. തിങ്കളാഴ്ച്ച ഫിഷറിസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുന്നതാണ്.അമേരിക്കന്‍ കമ്പ നിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നേരത്തെ അറിയിച്ചിരുന്നു. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച്‌ കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ല. ന്യൂയോര്‍ക്കില്‍ വെച്ച്‌ ആരെയും…

Read More
ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് അസാധ്യമായ കാര്യങ്ങള്‍ക്ക്; ഇ ശ്രീധരന് ചരിത്രബോധമില്ല: എ വിജയരാഘവന്‍

ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് അസാധ്യമായ കാര്യങ്ങള്‍ക്ക്; ഇ ശ്രീധരന് ചരിത്രബോധമില്ല: എ വിജയരാഘവന്‍

കോഴിക്കോട് : അസാധ്യമായ കാര്യങ്ങള്‍ക്കു വേണ്ടിയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം നടത്തുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ . കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് ആളുകളെ നിയമിക്കണം എന്നാണ് സമരക്കാര്‍ പറയുന്നത്. പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. സമരം തുടങ്ങിയവര്‍ തന്നെ സമരം അവസാനിപ്പിക്കണമെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപി ബന്ധത്തിന്റെ അടിത്തറ ശക്തമാണ്. എല്‍ഡിഎഫിന്റെ വികസന കാഴ്ചപ്പാടുകള്‍ വേണ്ടെന്ന് വെക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. ഉമ്മന്‍ചാണ്ടി വഴിയിലുപേക്ഷിച്ച കാര്യങ്ങളാണ് പിണറായി നടപ്പിലാക്കുന്നത്….

Read More
ദൃശ്യം 2 ചോര്‍ന്നു; വ്യാജപതിപ്പ്‌ സാമൂഹ്യ മാധ്യമങ്ങളില്‍

ദൃശ്യം 2 ചോര്‍ന്നു; വ്യാജപതിപ്പ്‌ സാമൂഹ്യ മാധ്യമങ്ങളില്‍

കൊച്ചി: മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രമായ ദൃശ്യം രണ്ട് ചോര്‍ന്നു. സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ടെലിഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്.സിനിമ ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളില്‍ എത്തിയത്. മലയാളത്തില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ആദ്യ സൂപ്പര്‍ സ്റ്റാര്‍ ചിത്രമാണ് ദൃശ്യം 2.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍…

Read More
കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്

കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി പുതിയ മാർഗ്ഗ നിർദ്ദേശം. ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് ആദ്യം തന്നെ രണ്ട് പരിശോധനകള്‍ക്കുമുള്ള സാമ്പിൾ ശേഖരിക്കണമെന്നും നിര്‍ദ്ദേശം. സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധന ഒരു ലക്ഷമാക്കുമെന്നും, ആര്‍ടി-പിസിആര്‍ പരിശോധന 75 ശതമാനമാക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ആര്‍ടി-പിസിആര്‍ പരിശോധന കൂടിയില്ല. ഇതോടെയാണ് പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കിയത്. പനി, ജലദോഷം അടക്കമുള്ള ലക്ഷണങ്ങളുള്ളവര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദ്ദേശം. ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് പലരും തയാറാകാത്ത…

Read More
കാപ്പൻ സംഘത്തിന് പാലാമാത്രം; ഘടകകക്ഷിയാക്കി അധിക സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ്

കാപ്പൻ സംഘത്തിന് പാലാമാത്രം; ഘടകകക്ഷിയാക്കി അധിക സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ്

തിരുവനന്തപുരം: എൻ.സി.പി. വിട്ടുവന്ന മാണി സി. കാപ്പന്റെ വിഭാഗത്തെ ഘടകകക്ഷിയായി യു.ഡി.എഫിൽ ഉൾപ്പെടുത്താനാകില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ്. എൻ.സി.പി. കേരള’ എന്ന നിലയിൽ പുതിയ പാർട്ടി രൂപവത്കരിക്കുന്നതിനുള്ള ശ്രമം കാപ്പൻ നടത്തുന്നതിനിടെയാണ് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പള്ളി പറഞ്ഞതിനെ ശെരി വെച്ചു ഡൽഹിയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. കാപ്പൻ വിഭാഗം വന്നത് മധ്യതിരുവിതാംകൂറിൽ ഗുണം ചെയ്യുമെങ്കിലും കൂടുതൽ സീറ്റു നൽകാൻ പരിമിതികളുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. പാർട്ടിയെന്ന നിലയിൽ എൻ.സി.പി. ഇടതുമുന്നണി…

Read More
രണ്ടുപേര്‍ക്കായി പൊതുജനങ്ങളെ കൊള്ളയടിക്കുന്നു’ -പാചകവാതക വില വര്‍ധനവിനെതിരെ രാഹുല്‍ ഗാന്ധി

രണ്ടുപേര്‍ക്കായി പൊതുജനങ്ങളെ കൊള്ളയടിക്കുന്നു’ -പാചകവാതക വില വര്‍ധനവിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രണ്ടുപേരുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ഗാര്‍ഹിക പാചക വാതക വില 50 രൂപ ഉയര്‍ത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാചക വാതക വില വര്‍ധിപ്പിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ ട്വീറ്റ്​. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്​കാ സാത്ത്​, സബ്​കാ വികാസ്​ മുദ്രാവാക്യത്തെ ട്രോളിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്​.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാക്കും പുറമെ കോര്‍പ​റേറ്റ്​ ഭീമന്‍മാരായ അനില്‍ അംബാനിയുടെയും ഗൗതം അദാനിയുടെയും പേരെടുത്ത്​ പറയാതെയായിരുന്നു വിമര്‍ശനം. മോദി -അമിത്​…

Read More
കോണ്‍ഗ്രസുമായി അടുപ്പം സ്ഥാപിച്ച മേജര്‍ രവിയെ തണുപ്പിക്കാന്‍ ബിജെപി നേതൃത്വം

കോണ്‍ഗ്രസുമായി അടുപ്പം സ്ഥാപിച്ച മേജര്‍ രവിയെ തണുപ്പിക്കാന്‍ ബിജെപി നേതൃത്വം

കൊച്ചി: ബിജെപിയില്‍ നിന്ന് അകന്ന് കോണ്‍ഗ്രസുമായി അടുപ്പം സ്ഥാപിച്ച മേജര്‍ രവിയെ തണുപ്പിക്കാന്‍ ബിജെപി നേതൃത്വം. പി.കെ. കൃഷ്ണദാസും എ.എന്‍. രാധാകൃഷ്ണനും മേജര്‍ രവിയെ നേരില്‍ കണ്ടതായാണ് വിവരം. ആര്‍എസ്‌എസ് നേതാക്കളും ഇതിനകം മേജര്‍ രവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ നേരിട്ട അവഗണനയുടെ അതൃപ്തി അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന യുഡിഎഫ് യാത്രയ്ക്കിടെ മേജര്‍ രവി രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ടിരുന്നു. വേദിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മേജര്‍ രവി ആഞ്ഞടിക്കുകയും ചെയ്തു. ചെന്നിത്തലയുടെ ഐശ്വര്യ…

Read More
പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിനെ മുന്നില്‍ നിര്‍ത്തി യുഡിഎഫ് അക്രമ സമരം അഴിച്ചു വിടുന്നു : എ വിജയരാഘവന്‍

പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിനെ മുന്നില്‍ നിര്‍ത്തി യുഡിഎഫ് അക്രമ സമരം അഴിച്ചു വിടുന്നു : എ വിജയരാഘവന്‍

കണ്ണൂര്‍ : പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിനെ മുന്നില്‍ നിര്‍ത്തി യുഡിഎഫ് അക്രമ സമരം അഴിച്ചു വിടുകയാണെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഇല്ലാത്ത ഒഴിവുകളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് ജോലി കൊടുക്കാന്‍ പറ്റില്ല. മാനുഷിക പരിഗണന നല്‍കിയാണ് താല്‍ക്കാലിക ജീവനക്കാരുടെ നിയമനം നടത്തിയത്. പിഎസ്‌സി വഴി നിയമനം നടത്തുന്ന ഒരു തസ്തികയിലും ഈ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികക്കാരെ നിയമിച്ചിട്ടില്ല. തൊഴില്‍ ഇല്ലായ്മ വര്‍ദ്ധിയ്ക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ നിലപാടുകളായിരുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.കേന്ദ്ര ഗവണ്‍മെന്റ് നിയമനം…

Read More
Back To Top
error: Content is protected !!