
താമരശ്ശേരി രൂപത സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: താമരശ്ശേരി രൂപതക്ക് കീഴിലുള്ള സ്കൂളിൽ ആറ് വർഷം ജോലി ചെയ്തിട്ടും ശമ്പളമോ സ്ഥിരം നിയമനമോ ലഭിക്കാത്തതിൽ മനംനൊന്ത് അധ്യാപിക അലീന ബെന്നി ആതഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 13 ലക്ഷം രൂപ കോഴ വാങ്ങിയിട്ടും താമരശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറ് നിയമനം നൽകാതെ വഞ്ചിച്ചുവെന്ന് അലീനയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. താമരശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യ…