
താമരശേരി ചുരത്തിൽ ഇനി അതിവേഗ യാത്ര; ഈ മൂന്ന് ഹെയർപിൻ വളവുകൾ നിവർത്തും, 37.16 കോടി രൂപ അനുവദിച്ചു| renovation-approved-in-thamarassery
കോഴിക്കോട്: താമരശേരി ചുരത്തിലെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ ഒരുപടി കൂടി കടന്ന് സർക്കാർ. കോഴിക്കോട് ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾകൂടി വീതികൂട്ടി നിവർത്തും. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകൾ നിവർത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിലാകും നടപടി. പിഡബ്‌ള്യുഡി നൽകിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചു. താമരശേരി ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂർത്തിയാക്കിയിരുന്നു. ടെൻഡർ വിളിച്ച് പണി നടത്തേണ്ട ചുമതല…