
മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചതിൽ നടപടിയില്ല : രാഷ്ട്രപതിക്ക് കത്തയച്ച് അക്രമണത്തിന് ഇരയായ നടി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് ആക്രമണത്തിന് ഇരയായ നടി. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയില്ലെന്ന് നടി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. പരാതി നല്‍കിയിട്ടും ഹൈക്കോടതിയും സുപ്രീംകോടതിയും ഈ വിഷയത്തില്‍ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്തെഴുതുന്നതെന്ന് നടി പറയുന്നു. തന്നെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി മൂന്നുതവണ തുറന്നു പരിശോധിച്ചതായി കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ അടക്കം…