admin

തെരുവുനായയുടെ കടിയേറ്റ് പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്: സംഭവം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍

തെരുവുനായയുടെ കടിയേറ്റ് പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്: സംഭവം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍

കണ്ണൂര്‍: തെരുവുനായയുടെ കടിയേറ്റ് പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളില്‍ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരെയും തെരുവുനായ ഓടിച്ചിട്ട് കടിച്ചത്. കടിയേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഭീകരത സൃഷ്ടിച്ച തെരുവുനായയെ റെയില്‍വെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തി. കടിയേറ്റവരില്‍ സ്ത്രീകളും പുരുഷന്‍മാരന്‍മാരും ഉള്‍പ്പെടും. ഇതില്‍ ഏഴു പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങി

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങി

കണ്ണൂര്‍ : പി പി ദിവ്യയുടെ ഒഴിവിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പു നടപടികള്‍ നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചിട്ടില്ല. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് പി പി ദിവ്യ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. നിലവില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ കെ കെ രത്നകുമാരിയാണ് സി പി എം സ്ഥാനാര്‍ഥി. യു ഡി എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ജൂബിലി ചാക്കോ…

Read More
ലെബനന് സഹായവുമായി ഇന്ത്യ; മരുന്നടക്കം 11 ടൺ മെഡിക്കൽ സഹായം കയറ്റിയയച്ചു

ലെബനന് സഹായവുമായി ഇന്ത്യ; മരുന്നടക്കം 11 ടൺ മെഡിക്കൽ സഹായം കയറ്റിയയച്ചു

ഡല്‍ഹി: ലെബനനിലേക്ക് 33 ടൺ അവശ്യ മെഡിക്കൽ വസ്തുക്കൾ അയച്ച് ഇന്ത്യ. ലെബനൻ്റെ നിലവിലുള്ള ആരോഗ്യ സംരക്ഷണ ദൗത്യത്തെ സഹായിക്കാനാണ് ഇന്ത്യ മെഡിക്കൽ സംവിധാനങ്ങൾ നൽകിയത്. 11 ടൺ സാധനങ്ങൾ ഇന്ന് കയറ്റിയയച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ, നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ, ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റുകൾ, ആൻറിബയോട്ടിക്കുകൾ, അനസ്തെറ്റിക്സ് എന്നിവയുൾപ്പെടെയാണ് ഇന്ന് കയറ്റിയയച്ചത്. കൂടുതൽ മരുന്നുകൾ ഉടൻ കയറ്റിയയക്കുമെന്നും ഇന്ത്യ അറിയിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും കയറ്റുമതി വരും ആഴ്ചകളിൽ അയക്കും.

Read More
ക്യാമറയിൽ കടുവകളുടെ ദൃശ്യങ്ങൾ പതിഞ്ഞു; ക്യാംപ് തുറന്ന് വനംവകുപ്പ്

ക്യാമറയിൽ കടുവകളുടെ ദൃശ്യങ്ങൾ പതിഞ്ഞു; ക്യാംപ് തുറന്ന് വനംവകുപ്പ്

കൽപറ്റ: കൽപറ്റ ചുണ്ടേൽ ആനപ്പാറയിൽ ക്യാമറയിൽ കടുവകളുടെ ദൃശ്യങ്ങൾ പതിഞ്ഞു. കഴിഞ്ഞ ദിവസം മൂന്നു പശുക്കളെ കൊന്നുവെന്നു കരുതുന്ന രണ്ടു വലിയ കടുവകളുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചു സ്ഥിരീകരണം നൽകാൻ വനംവകുപ്പ് തയാറായിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആനപ്പാറ കടുവ ഭീതിയിലാണ്. ചൊവ്വാഴ്ച രാത്രിയും കടുവ എത്തി നേരത്തെ കൊന്ന പശുവിന്റെ ബാക്കി ഭാഗങ്ങൾ കൂടി ഭക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ എസ്റ്റേറ്റിലെ ആനപ്പാറ ഡിവിഷനിൽ വനംവകുപ്പിന്റെ ക്യാംപ് പ്രവർത്തനം തുടങ്ങിയിരുന്നു….

Read More
നടനാകണം എന്ന് തോന്നിയിട്ടില്ല, അമ്മയുടെ ലോണ്‍ അടയ്ക്കാനായാണ് നടനായത്: സൂര്യ

നടനാകണം എന്ന് തോന്നിയിട്ടില്ല, അമ്മയുടെ ലോണ്‍ അടയ്ക്കാനായാണ് നടനായത്: സൂര്യ

അഭിനയം എന്നത് തന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നുവെന്ന് വ്യക്തമാക്കി സൂര്യ. ഒരു തുണിക്കടയിലാണ് ആദ്യം ജോലി ചെയ്തത്, അതും മാസം 1200 രൂപയ്ക്ക്. അമ്മ എടുത്തിരുന്ന 25000 രൂപയുടെ ലോണ്‍ തിരിച്ച് അടക്കാനായാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത് എന്നാണ് സൂര്യ പറയുന്നത്. ‘ട്രെയിനിയായി ജോലിയിൽ കയറി. 15 ദിവസത്തെ ജോലിക്ക് 750 രൂപയായിരുന്നു പ്രതിഫലം. മൂന്ന് വര്‍ഷം കഴിഞ്ഞതോടെ പ്രതിമാസം 8000 രൂപവെച്ച് കിട്ടി. ഒരിക്കല്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങണമെന്നും അച്ഛന്‍ അതിലേക്ക് മൂലധനമായി ഒരു…

Read More
ലൈംഗികമായി അധിക്ഷേപിച്ചു; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തുമായി സാന്ദ്രാ തോമസ്

ലൈംഗികമായി അധിക്ഷേപിച്ചു; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തുമായി സാന്ദ്രാ തോമസ്

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും, ഭാരവാഹികൾ നിന്ന് മോശം അനുഭവം നേരിട്ടുവെന്നും നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം തന്നെ ലൈംഗികമായി അധിക്ഷേപിച്ചതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എഴുതിയ പരാതി കത്തിൽ നടി പറയുന്നു. ലൈംഗിക ചുവയോടെ സ്ത്രീകളെ കാണുന്നവർ നേതൃത്വത്തിലുള്ള സംഘടനയെ വനിതാ നിർമാതാവായ താൻ എങ്ങനെ ധൈര്യപൂർവം സമീപിക്കും? .ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ടും അസോസിയേഷൻ കയ്യും കെട്ടി നോക്കി നിൽക്കുന്നു. നിയമനടപടികൾ ആരംഭിച്ച ഘട്ടത്തിൽ പ്രതികാരം…

Read More
പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ; പത്ത് ദിവസം പര്യടനം

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ; പത്ത് ദിവസം പര്യടനം

കൽപറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും. രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. മണ്ഡലത്തിൽ നിലവില്‍ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടക്കുകയാണ് യുഡിഎഫ്. പഞ്ചായത്ത് തല കൺവെൻഷനുകൾ തുടക്കമിട്ടിട്ടുണ്ട്. 5 ലക്ഷം ഭൂരിപക്ഷം മുന്നിൽ കണ്ടാണ് പ്രവർത്തനം. പ്രിയങ്ക എത്തുന്നതോടെ റോഡ‍് ഷോയും ആരംഭിക്കും. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന്…

Read More
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; 2 വർഷത്തിന് ശേഷം സത്യേന്ദ്ര ജെയിന് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; 2 വർഷത്തിന് ശേഷം സത്യേന്ദ്ര ജെയിന് ജാമ്യം

ഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം. രണ്ട് വര്‍ഷത്തിന് ശേഷമാണ് ജെയിനിന് ജയില്‍ മോചിതനാകുന്നത്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 5000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജയില്‍ മോചിതനായിരിക്കുന്നത്. വിചാരണയിലെ കാലതാമസവും നീണ്ടനാളത്തെ ജയില്‍വാസവും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ ഇ ഡി കോടതിയില്‍ എതിര്‍ത്തു. സത്യേന്ദ്ര ജെയിന് ജാമ്യം അനുവദിച്ചാല്‍ അത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി ചൂണ്ടിക്കാട്ടി.എന്നാല്‍ ഇഡിയുടെ…

Read More
Back To Top
error: Content is protected !!