admin

സംസ്ഥാനം ചുട്ടുപൊള്ളും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

സംസ്ഥാനം ചുട്ടുപൊള്ളും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും താപനില കൂടുമെന്ന് മുന്നറിയിപ്പ്. ശരത്കാല വിഷുവം ആയതിനാൽ സൂര്യനിൽ നിന്നും സൂര്യരശ്മികൾ നേരിട്ട് ഭൂമിയിൽ പതിയ്ക്കുകയും, ഇതേ തുടർന്ന് ചൂട് കൂടുകയും ചെയ്യും. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ അറിയിച്ചു. സൂര്യരശ്മി എല്ലായ്‌പ്പോഴും ഭൂമിയിൽ പതിക്കാറുള്ളത് മേഘങ്ങളിൽ തട്ടിയാണ്. എന്നാൽ ശരത്കാല വിഷുവ സമയത്ത് മഴമേഘങ്ങൾ കുറവായിരിക്കും. അതുകൊണ്ടുതന്നെ നേരിട്ട് ചൂടേറിയ രശ്മികൾ ഭൂമിയിൽ പതിയ്ക്കും. നാളെയാണ് വിഷുവം. നാളെ സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിൽ എത്തും. അതുകൊണ്ട്…

Read More
വീണ്ടും മികച്ച പ്രകടനവുമായി സഞ്ജു സാംസൺ

വീണ്ടും മികച്ച പ്രകടനവുമായി സഞ്ജു സാംസൺ

അനന്ത്പൂർ: ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിയ്ക്ക് വേണ്ടി മികച്ച പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ ബിക്കെതിരെ ആറാമനായി ക്രീസിലെത്തിയ സഞ്ജു 45 റൺസുമായി മടങ്ങി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (50) മികച്ച പ്രകടനം നേടി. അനന്ത്പൂരിൽ നടക്കുന്ന മത്സരത്തിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തിട്ടുണ്ട് ഇന്ത്യ ഡി. നിലവിൽ ഇന്ത്യ ഡി 303 റൺസ് ലീഡുമായി മത്സരത്തിൽ മുൻതൂക്കം നേടിയിട്ടുണ്ട്. റിക്കി ഭുയി (84), ആകാശ് സെൻഗുപ്ത (26)…

Read More
ഷിരൂര്‍ മണ്ണിടിച്ചില്‍; തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍

ഷിരൂര്‍ മണ്ണിടിച്ചില്‍; തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍

ബംഗളുരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങളെന്ന് സംശയിക്കുന്ന ടയറുകളും സ്റ്റിയറിങും ഉള്‍പ്പെടെ കണ്ടെത്തിയതിന് പുറമെ മറ്റൊരു ഭാഗത്ത് വെറൊരു വാഹനത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. മറ്റൊരു വാഹനത്തിന്റെ ഭാഗങ്ങള്‍ കൂടി തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പുറത്തേക്ക് എടുത്താലെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും ഈശ്വര്‍ മാൽപെ പറഞ്ഞു. ലോറിയുടെ ടയറുകളും ക്ലച്ചും സ്റ്റിയറിങും, ആക്‌സിലേറ്ററും ഉള്‍പ്പെടെ കണ്ടെത്താനായിട്ടുണ്ട്. ഇതിന് പുറമെയാണ്…

Read More
മണിപ്പൂർ സംഘർഷം; ഇന്റർനെറ്റ് നിരോധനം അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി

മണിപ്പൂർ സംഘർഷം; ഇന്റർനെറ്റ് നിരോധനം അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ, അഞ്ചു ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം സർക്കാർ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. നിലവിലുള്ള ക്രമസമാധാന നില കണക്കിലെടുത്താണ് തീരുമാനമെന്ന് നിരോധനാജ്ഞ നീട്ടിക്കൊണ്ടുള്ള ഉത്തരവിൽ ആഭ്യന്തര വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 10 മുതൽ 15 വരെ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ, കച്ചിങ് എന്നീ അഞ്ചു​ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവെച്ചിരുന്നു. നിലവിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷം സംസ്ഥാന സർക്കാർ നിരോധനം തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന്…

Read More
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഈ ഭരണകാലത്ത് ബില്ല് നടത്തിപ്പ് പദ്ധതിയിട്ട് മോദി സർക്കാർ

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഈ ഭരണകാലത്ത് ബില്ല് നടത്തിപ്പ് പദ്ധതിയിട്ട് മോദി സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ അവതരിപ്പിക്കാനൊരുങ്ങി ബി.ജെ.പി. പദ്ധതിയിടുന്നു. ബില്ല് നടത്തിപ്പിനായി മറ്റു പാർട്ടികളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മോഡി സർക്കാർ. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിലും മോദി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിനായി രാജ്യം മുന്നോട്ട് വരണമെന്നായിരുന്നു…

Read More
രോഹിത് കളത്തിന് പുറത്തും ക്യാപ്റ്റനാണ്: പീയുഷ് ചൗള

രോഹിത് കളത്തിന് പുറത്തും ക്യാപ്റ്റനാണ്: പീയുഷ് ചൗള

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ കളത്തിന് പുറത്തും നായകനാണെന്ന് പറഞ്ഞ് പീയുഷ് ചൗള. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിൽ ഇരുവരും സഹതാരങ്ങളാണ്. രോഹിത് ശർമയുടെ നായകമികവ് വ്യക്തമാക്കിയ അനുഭവം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചൗള. ശുഭ്ശങ്കർ മിശ്രയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചൗളയുടെ പ്രതികരണം. ‘ഞാൻ രോഹിത് ശർമയ്ക്കൊപ്പം ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ​ഗ്രൗണ്ടിന് പുറത്തും ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിക്കും. ഒരിക്കൽ രാത്രി 2.30ന് രോഹിത് എനിക്ക് ഒരു സന്ദേശം അയച്ചു….

Read More
ഓണാഘോഷത്തിനിടെ അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി

കണ്ണൂരിൽ ഓണാഘോഷത്തിനിടെ അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി

കണ്ണൂർ: ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി. കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിൽ ഇന്നലെയാണ് സംഭവം. കാറിന് മുകളിലും വാതിലിലും ഇരുന്നായിരുന്നു യാത്ര. വഴിയാത്രക്കാരാണ് ഈ വീഡിയോ പകർത്തിയത്. ഇതിനിടെ കോഴിക്കോട് ഫാറൂഖ് കോളേജിലും ഓണാഘോഷം അതിരുവിട്ടിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങളിൽ വിദ്യാർത്ഥികൾ യാത്ര ചെയ്ത സംഭവത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും കേസെടുത്തു. വിദ്യാർത്ഥിനികൾ അടക്കമുള്ളവരാണ് കാറുകളുടെ ഡോറുകളിൽ കയറിയിരുന്ന് യാത്ര ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ച്…

Read More
പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

മലപ്പുറം: കരാട്ടെ ക്ലാസിൻറെ മറവിൽ ലൈംഗീക പീഡനം നടത്തിയ പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി. മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്. ലൈംഗീക പീഡന കേസ്സിൽ സാദിഖ് അലി ഇപ്പോൾ ജയിലിലാണ്. സാദിഖ് അലിയുടെ ലൈംഗിക അക്രമണത്തിന് സാധാരണക്കാരായ ഒട്ടേറെ പെൺകുട്ടികൾ ഇരകളായിട്ടുണ്ട്. ഇയാളുടെ കരാട്ടെ ക്ലാസ്സിൽ വന്നിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയാണ് ലൈംഗീക അതിക്രമത്തിന് ഇരയാക്കിയത്. ലൈംഗീക അതിക്രമത്തിലുള്ള വിഷമത്താലും ഭയത്താലും ഉണ്ടായ പ്രേരണയാൽ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്….

Read More
Back To Top
error: Content is protected !!