
ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ‘ഫെഫ്ക’; സിനിമാ സെറ്റുകളിൽ ഏഴംഗ സമിതി രൂപീകരിക്കും
കൊച്ചി: ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ഫെഫ്ക (FEFKA). സംവിധായകനും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട ഏഴ് പേരടങ്ങുന്ന സംഘം സിനിമാ സെറ്റുകളിൽ രൂപീകരിക്കും. ഇതോടെ പുറത്തു നിന്നുള്ള പരിശോധനയുടെ ആവശ്യം വരില്ലെന്ന് ഫെഫ്ക ചെയർമാൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ വിവരം എക്‌സൈസിന് കൈമാറാനാണ് തീരുമാനം. ഫെഫ്കയുടെ കൺവൻഷനിൽ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ലഹരി വിരുദ്ധ സന്ദേശം നൽകി. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരായ ഫെഫ്കയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി മഹിപാൽ യാദവ്…