
ബിജെപി ഡൽഹിയിൽ പ്രകടന പത്രിക പുറത്തിറക്കി; സ്ത്രീകൾക്ക് 2500 രൂപ പെൻഷൻ, 500 രൂപയ്ക്ക് എൽപിജി
ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രികയുടെ ആദ്യ ഭാഗം ബിജെപി പ്രസിഡന്റ് ജെ പി നദ്ദ വെള്ളിയാഴ്ച പുറത്തിറക്കി. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സഹായം, 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ, മുതിർന്ന പൗരന്മാർക്ക് 2,500 രൂപ പെൻഷൻ എന്നിവ പ്രഖ്യാപിച്ചു. ബിജെപി അധികാരത്തിലെത്തിയാൽ ഡൽഹിയിൽ നിലവിലുള്ള എല്ലാ പൊതുജനക്ഷേമ പദ്ധതികളും തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി. ‘സങ്കൽപ് പത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറക്കി പത്രസമ്മേളനത്തിൽ സംസാരിച്ച നദ്ദ വികസിത ഡൽഹിയുടെ അടിത്തറയാണ് പാർട്ടിയുടെ…