കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപിക്ക് ചോദ്യം ചെയ്യലിന് സാവകാശം നൽകി ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപിക്ക് ചോദ്യം ചെയ്യലിന് സാവകാശം നൽകി ഇഡി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് സാവകാശം നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ദില്ലിയിൽ പാർലമെന്റ് സമ്മേളനം അടക്കം ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചു. അടുത്ത മാസം ഏഴിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും ഇഡി വരും ദിവസങ്ങളിൽ രാധാകൃഷ്ണന് നോട്ടീസ്…

Read More
തൃശൂര്‍ പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി ലിഷോയ് പിടിയില്‍

തൃശൂര്‍ പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി ലിഷോയ് പിടിയില്‍

തൃശ്ശൂര്‍: പെരുമ്പിലാവില്‍ ലഹരി മാഫിയ സംഘാംഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ലിഷോയ് ആണ് അറസ്റ്റിലായത്. വീടിനടുത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കവെയാണ് മുഖ്യ പ്രതി ലിഷോയിയെ കുന്നംകുളം പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. പെരുമ്പിലാവ് ആല്‍ത്തറ നാലുസെന്റ് കോളനിയില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തില്‍ പെരുമ്പിലാവ് സ്വദേശി നിഖില്‍, ആകാശ് എന്നിവര്‍ നേരത്തെ തന്നെ…

Read More
മര്‍ദനക്കേസ് പ്രതിയെ തേടിയെത്തി, പൊലീസ് കണ്ടത് തടവിലാക്കിയ യുവതിയെ, അഞ്ചംഗ സംഘം പിടിയില്‍

മര്‍ദനക്കേസ് പ്രതിയെ തേടിയെത്തി, പൊലീസ് കണ്ടത് തടവിലാക്കിയ യുവതിയെ, അഞ്ചംഗ സംഘം പിടിയില്‍

തൃശൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ രണ്ട് യുവതികളുള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍. തൃശൂര്‍ നായരങ്ങാടി സ്വദേശിയായ ഗോപകുമാര്‍ , കോഴിക്കോട് മേലൂര്‍ സ്വദേശിയായ അഭിനാഷ് പി. ശങ്കര്‍, ആമ്പല്ലൂര്‍ സ്വദേശിയായ ജിതിന്‍ ജോഷി, കോഴിക്കോട് മേലൂര്‍ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. മനക്കൊടി സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. പാലിയേക്കരയിലെ കോഫിഷോപ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളുടെ വീട്ടില്‍ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. തട്ടിക്കൊണ്ടുപോയ യുവതിയെ പ്രതിയുടെ വീട്ടില്‍…

Read More
മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളി; തലയടിച്ചുവീണ കായികാധ്യാപകൻ മരിച്ചു

മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളി; തലയടിച്ചുവീണ കായികാധ്യാപകൻ മരിച്ചു

തൃശൂർ: മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളിയതിനെ തുടർന്ന് നിലത്തുവീണ മധ്യവയസ്കൻ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ കായികാധ്യാപകൻ ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. സുഹൃത്ത് രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11.30ന് റീജനൽ തിയറ്ററിന് മുന്നിലായിരുന്നു സംഭവം. തൃശ്ശൂരില്‍ നാടകോത്സവം നടക്കുന്ന റീജ്യനല്‍ തിയേറ്ററിന് സമീപമുള്ള ബിയര്‍ പാര്‍ലറിലിരുന്നാണ് അനിലും രാജുവും മദ്യപിച്ചത്. ഇതിന് ശേഷം നാടക അക്കാദമിയുടെ ഉള്ളിലേക്ക് പോയി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ രാജു അനിലിനെ പിടിച്ചുതള്ളി എന്നാണ് പോലീസ് പറയുന്നത്. നിലത്ത് തലയടിച്ച്…

Read More
തൃശ്ശൂരിൽ ഷെയർ ട്രേഡിം​ഗിന്റെ പേരിൽ 150 കോടി തട്ടിപ്പ്; 32 നിക്ഷേപകര്‍ പരാതി നല്‍കി

തൃശ്ശൂരിൽ ഷെയർ ട്രേഡിം​ഗിന്റെ പേരിൽ 150 കോടി തട്ടിപ്പ്; 32 നിക്ഷേപകര്‍ പരാതി നല്‍കി

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വമ്പൻ നിക്ഷേപ തട്ടിപ്പ്. ഷെയർ ട്രേഡിം​ഗിന്റെ പേരിൽ തട്ടിയെടുത്തത് 150 കോടി. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ലാഭം വാ​​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ കെ. ബാബുവും രണ്ടു സഹോദരങ്ങളും മുങ്ങി. 32 നിക്ഷേപകരാണ് പരാതി നൽകിയിരിക്കുന്നത്. ഇരിങ്ങാലക്കുട പൊലീസ് 4 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബില്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇരിക്കാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന…

Read More
മസ്തകത്തില്‍ മുറിവേറ്റത് ആനയുമായുള്ള ഏറ്റുമുട്ടലില്‍, തലച്ചോറിനും അണുബാധയേറ്റു; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയില്‍ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മസ്തകത്തില്‍ മുറിവേറ്റത് ആനയുമായുള്ള ഏറ്റുമുട്ടലില്‍, തലച്ചോറിനും അണുബാധയേറ്റു; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയില്‍ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്റെ മരണത്തില്‍ ആനയുടെ തലച്ചോറിനും അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിലായിരുന്നു. ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ഇന്നലെ പകല്‍ 12 മണിയോടെയാണ് കോടനാട് അഭയാരണ്യത്തില്‍ കൊമ്പന്‍ ചരിഞ്ഞത്. തുടര്‍ന്ന് വൈകീട്ട് മൂന്ന് മണിയോടെ മണ്ണുത്തിയില്‍ നിന്നുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാത്രി പത്തുമണി വരെ നീണ്ടു. പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക നിഗമനങ്ങളാണ് പുറത്തുവരുന്നത്. നേരത്തെ…

Read More
അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു: എലിഫന്റ് ആംബുലൻസിൽ കയറ്റി, കോടനാട്ടേയ്ക്ക് ഉടൻ പുറപ്പെടും

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു: എലിഫന്റ് ആംബുലൻസിൽ കയറ്റി, കോടനാട്ടേയ്ക്ക് ഉടൻ പുറപ്പെടും

അതിരപ്പിള്ളി ∙ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ മയക്കുവെടിവച്ച ശേഷം എലിഫന്റ് ആംബലൻസിലേക്ക് കയറ്റി. ആനയെ കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് മാറ്റുന്നത്. വെടിയേറ്റ് മയങ്ങിവീണ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് എഴുന്നേൽപ്പിച്ചത്. മയങ്ങിക്കിടന്ന ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളാണു കൊമ്പനെ തളയ്ക്കുന്നതിനായി എത്തിയത്. വെടിയേൽക്കും മുൻപ് കൂടെയുണ്ടായിരുന്നു ഗണപതി എന്ന മറ്റൊരു കാട്ടാന കൊമ്പനെ കുത്തിമറിച്ചിട്ടിരുന്നു. വെടിവച്ച് ഭയപ്പെടുത്തിയാണു ഗണപതിയെ തുരത്തിയത്. പിന്നീടാണു മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചത്. ആനയെ ചികിത്സിക്കുന്നതിനുള്ള…

Read More
“ബാങ്ക് മാനേജർ മരമണ്ടൻ, കത്തി കാട്ടിയപ്പോഴേക്കും പേടിച്ചുപോയി”, ജീവനക്കാർ എതിർത്തിരുന്നെങ്കിൽ മോഷണം നടത്തില്ലായിരുന്നുവെന്നും പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസ് പ്രതി റിജോ

“ബാങ്ക് മാനേജർ മരമണ്ടൻ, കത്തി കാട്ടിയപ്പോഴേക്കും പേടിച്ചുപോയി”, ജീവനക്കാർ എതിർത്തിരുന്നെങ്കിൽ മോഷണം നടത്തില്ലായിരുന്നുവെന്നും പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസ് പ്രതി റിജോ

ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് മാനേജർ മരമണ്ടനെന്നു പിടിയിലായ പ്രതി റിജോ ആന്റണി. ‘‘കത്തി കാണിച്ച ഉടനെ ബാങ്ക് മാനേജർ മാറിത്തന്നു. മാനേജർ ഉൾപ്പെടെയുള്ള 2 ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽനിന്നു പിന്മാറിയേനെ’’ – പ്രതി പൊലീസിനോട് പറഞ്ഞു. ബാങ്കിൽനിന്നു മോഷ്ടിച്ച പണം പ്രതിയുടെ വീട്ടിൽനിന്നു കണ്ടെടുത്തു. 15 ലക്ഷത്തിലെ 12 ലക്ഷം രൂപയാണു കിടപ്പുമുറിയിലെ ഷെൽഫിൽനിന്നു പൊലീസ് കണ്ടെത്തിയത്. പ്രതി റിജോ കടം വീട്ടിയ അന്നനാട് സ്വദേശി, 2.9 ലക്ഷം രൂപ ഇന്നലെ തന്നെ തിരികെ ഏൽപ്പിച്ചെങ്കിലും…

Read More
Back To Top
error: Content is protected !!