
ഈ കാറുകൾ എല്ലാം ഒരേ കമ്പനിയുടേത് ആയിരുന്നോ ? കാർ ബ്രാൻഡുകളുടെ ഉടമസ്ഥരെ അറിയാം
ഓരോ കാർ ബ്രാൻഡുകളുടെയും ഉടമസ്ഥതയിലുള്ള കമ്പനികൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ അറിയുന്നവർ ചുരുക്കമായിരിക്കും. ഇന്ന് പ്രമുഖ നിരയിലുള്ള പല കാറുകളും ഒരേ കുടുംബത്തിൽ നിന്നുള്ളവയാണ്. വാഹന ബ്രാൻഡുകൾ ഇടയ്ക്കിടെ ഉടമകളെ മാറ്റുന്നത് സാധാരണമാണ്, ഇത് ഉടമസ്ഥാവകാശം ട്രാക്കുചെയ്യുന്നത് ബുദ്ധിമുട്ടാകാറുമുണ്ട്. എന്തായാലും മുൻ നിരയിലുള്ള വാഹന ബ്രാൻഡുകളുടെ ഉടമസ്ഥരെ ഇവിടെ പരിചയപ്പെടാം. ബിഎംഡബ്ല്യു ലോകത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്വറി കാർ നിർമാതാക്കളാണ് ബിഎംഡബ്ല്യു. ഈ ഗ്രൂപ്പിന്റെ കീഴിൽ വരുന്ന കാർ ബ്രാൻഡുകളാണ് ബിഎംഡബ്ല്യു, മിനി കൂപ്പർ, റോൾസ് റോയൽസ്…