മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന കര്‍ശനമായി തുടരുകയാണ്. ഏപ്രില്‍ 30വരെ കര്‍ശന വാഹന പരിശോധന നടത്തുന്ന മോട്ടോര്‍ വാഹന വകുപ്പ്. ഇതില്‍ പ്രധാനമായും വാഹനങ്ങളിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി, ഹരിത ബോധവത്ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് വന്നിരിക്കുകയാണ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000രൂപ പിഴയീടാക്കാനാണ് നിര്‍ദ്ദേശം. വീണ്ടും നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ 10000 രൂപ പിഴയീടാക്കാനാണ് തീരുമാനം. മൂന്ന് മാസം ലൈസന്‍സും സസ്പെന്‍ഡ് ചെയ്യും.
നേരത്തെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പക്ഷം ഹാജരാക്കാന്‍ ഏഴ് ദിവസം നല്‍കുമായിരുന്നു. ഇത്തവണ അത് നല്‍കില്ല. സംസ്ഥാനത്ത് വായു മലിനീകരണം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിന് നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ അംഗീകരിച്ച കേന്ദ്രങ്ങളിലെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശം.