ടിയാരി’ എന്ന പദപ്രയോ​ഗം ഇനി വേണ്ട

ടിയാരി’ എന്ന പദപ്രയോ​ഗം ഇനി വേണ്ട

തിരുവനന്തപുരം: ഭരണരംഗത്ത് ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ടിയാരി’ എന്ന് വ്യാപകമായി ഉപയോഗിക്കേണ്ട എന്ന് ഉദ്യാ​ഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് (ഔദ്യോ​ഗിക ഭാഷ വകുപ്പ്) ജോയിന്റ് സെക്രട്ടറി സർക്കുലർ ഇറക്കി. ടിയാരി എന്ന പദപ്രയോ​ഗത്തെ സംബന്ധിച്ച് പൊതു നിർദേശം നൽകാനായാണ് സർക്കുലർ പുറപ്പെടുവിച്ചത്.

ഭരണരംഗത്ത് ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ടിയാരി’ എന്ന് വ്യാപകമായി ഉപയോഗിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിൽ ഉപയോഗിക്കുന്ന ടിയാൻ’ എന്നതിന്റെ സ്ത്രീലിംഗമായി ടിയാൾ എന്നതിനു പകരം ടിയാരി എന്ന് ഉപയോ​ഗിക്കുന്നത് അനുചിതമാണെന്ന് കരുതുന്നതിനാലാണ് വിഷയത്തിൽ മാർ​ഗനിർദേശങ്ങൾ നൽകിയത്.

ടിയാരി എന്ന പദത്തിന്റെ ഉപയോ​ഗസാധുതയെ കുറിച്ച് ഭാഷാമാർ​ഗനിർദേശക വിദ​ഗ്ദസമിതി പരിശോധിക്കുകയും. ടിയാരി എന്ന പദം ഉപയോ​ഗിക്കേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഭരണരം​ഗത്ത് ടിയാരി എന്ന പദം ഉപയോ​ഗിക്കേണ്ടതില്ലെന്ന് നിർദേശിക്കുന്നു എന്നാണ് സർക്കുലറിൽ നിർദേശിക്കുന്നു.

Back To Top
error: Content is protected !!