വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ∙ കായംകുളം പുള്ളിക്കണക്കിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ശ്രീ നിലയത്തിൽ രാജേശ്വരി (48)യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശ്രീവൽസൻ പിള്ള (58)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Read More
കുടുംബ വഴക്ക്; മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു

കുടുംബ വഴക്ക്; മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു

തൃശൂര്‍: മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. വി.വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ജനുവരി 29നായിരുന്നു മാരേക്കാട് പഴമ്പിള്ളി വീട്ടിൽ വാസൻ ഭാര്യ ശ്രീഷ്മയെ വെട്ടിയത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മ, കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ നാലരയോടെയാണ് മരിച്ചത്. സംഭവ ശേഷം വാസനെ മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ വിയ്യൂർ ജയിലിൽ റിമാൻഡിലാണ്. ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ്…

Read More
വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു: മരണകാരണം തലയ്ക്കേറ്റ ക്ഷതം; ഭർത്താവ് അറസ്റ്റിൽ

വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു: മരണകാരണം തലയ്ക്കേറ്റ ക്ഷതം; ഭർത്താവ് അറസ്റ്റിൽ

ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനി സിജി (46) മരണപ്പെട്ടത് ആക്രമണത്തില്‍ തലയ്‌ക്കേറ്റ പരിക്കുമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സിജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. അമ്മയുടെ മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടിയുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛന്‍ സോണിയ്‌ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. മരണകാരണം തലയ്‌ക്കേറ്റ പരിക്കാണെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് സോണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു മാസക്കാലം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന…

Read More
“കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി മകനെ ഭയന്നാണ് കഴിഞ്ഞത്, പുറത്തിറങ്ങിയാല്‍ എന്നേയും കൊല്ലും”   സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന പരാതിയിൽ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ

“കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി മകനെ ഭയന്നാണ് കഴിഞ്ഞത്, പുറത്തിറങ്ങിയാല്‍ എന്നേയും കൊല്ലും” സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന പരാതിയിൽ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ

തിരുവനന്തപുരം: വെള്ളറട കിളിയൂരില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി മകന്‍ പ്രജിനെ ഭയന്നാണ് താനും ഭര്‍ത്താവ് ജോസും ജീവിച്ചിരുന്നതെന്ന് സുഷമ പറയുന്നു. കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയി വന്നശേഷമാണ് പ്രജിന് മാറ്റങ്ങള്‍ വന്നതെന്നും സുഷമാകുമാരി വ്യക്തമാക്കുന്നു. ‘അധിക സമയവും അവന്‍ മുറി പൂട്ടിയിട്ടേ പുറത്തിറങ്ങാറുള്ളു. അവന്റെ മുറിയിലേക്ക് കയറാന്‍ ഞങ്ങളെ സമ്മതിക്കില്ല. ചില സമയങ്ങളില്‍ മുറിയില്‍നിന്ന് ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന്…

Read More
ബാലരാമപുരം കൊലപാതകം: പോലീസുകാരുടെ നിഗമനം തെറ്റ്,  പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന്  സ്ഥിരീകരിച്ച് ഡോക്ടർമാർ

ബാലരാമപുരം കൊലപാതകം: പോലീസുകാരുടെ നിഗമനം തെറ്റ്, പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടർമാർ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ പ്രതി ഹരികുമാറിന് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സ്ഥീരീകരിച്ച് ഡോക്ടർമാർ. ഇതോടെ ഹരികുമാറിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന പോലീസുകാരുടെ നിഗമനം തെറ്റിയിരിക്കുകയാണ്. കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് കുഞ്ഞിൻ്റെ അമ്മാവനായ ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ഡോക്ടര്‍മാർ അറിയിച്ചത്. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറൽ എസ്പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി…

Read More
അമ്പലമുക്ക് കൊല: പ്രതി കൊടുംകുറ്റവാളി; കസ്റ്റംസ് ഓഫിസറെ കൊലപ്പെടുത്തിയയാൾ

അമ്പലമുക്ക് കൊല: പ്രതി കൊടുംകുറ്റവാളി; കസ്റ്റംസ് ഓഫിസറെ കൊലപ്പെടുത്തിയയാൾ

തിരുവനന്തപുരം: അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്നാട്ടില്‍ കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കൊന്നയാള്‍. ഈ കേസില്‍ വിചാരണ തുടങ്ങുംമുന്‍പാണ് പ്രതി രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്രൻ കേരളത്തിലെത്തിയതെന്നു പൊലീസ് പറഞ്ഞു. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലിക്കെത്തിയത് ഒരുമാസം മുന്‍പാണ്. ചെടിക്കടയിലെ ജീവനക്കാരിയെ കൊന്നത് മോഷണശ്രമം എതിര്‍ത്തപ്പോഴെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോടു വ്യക്തമാക്കി.

Read More
പട്ടാപ്പകല്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ

പട്ടാപ്പകല്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ

തിരുവനന്തപുരം: അമ്പലമുക്കിന് സമീപത്തെ കടയിൽ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി എന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി. കന്യാകുമാരി സ്വദേശി രാജേഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവദിവസം കടയില്‍നിന്ന് ഇറങ്ങിപ്പോയ ആളായിരിക്കാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പ്രത്യേകാന്വേഷണ സംഘം…

Read More
യുവതിക്കു ലിഫ്റ്റ് കൊടുത്ത യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു

യുവതിക്കു ലിഫ്റ്റ് കൊടുത്ത യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു

തിരുവാരൂര്‍∙ ബൈക്കില്‍ യുവതിക്കു  ലിഫ്റ്റ് കൊടുത്തതിനു തൊട്ടുപിറകെ യുവാവിനെ ഒരുസംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു. തമിഴ്നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്തെ കുമരേശനെന്ന പൊതുപ്രവര്‍ത്തകനാണ് ദാരുണമായി കൊല്ലപ്പെത്. യാത്രക്കിടെ കൈകാണിച്ച യുവതിയ്ക്കു കുമരേശന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. തൊട്ടുപിറകെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുവതിക്കും വെട്ടേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ മദ്യക്കടയ്ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണ് കൊലയ്ക്കു കാരണമെന്നാണു നാട്ടുകാർ പറയുന്നത്. മദ്യക്കട നടത്താന്‍ കരാറെടുത്ത പ്രാദേശിക രാഷ്ട്രീയക്കാരാണ് കൊലയ്ക്കു പിറകിലെന്നാണ് കുടുംബത്തിന്റെ ആരോപണം….

Read More
Back To Top
error: Content is protected !!