ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്സിങ് വിദ്യാർഥിനി മരിച്ചു; ഡിസംബർ മുതൽ ചികിത്സയിൽ

ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്സിങ് വിദ്യാർഥിനി മരിച്ചു; ഡിസംബർ മുതൽ ചികിത്സയിൽ

കാസർകോട്: മൻസൂർ നഴ്സിങ് കോളജിൽ കഴിഞ്ഞ ഡിസംബറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാം വർഷ വിദ്യാർഥിനി ചൈതന്യ കുമാരി (21) മരിച്ചു. ഡിസംബർ 7ന് ആയിരുന്നു സംഭവം. ആദ്യം കോളജിനോട് ചേർന്നുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു. പിന്നീട് ഈ വർഷം ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. വാർഡന്റെ മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് സഹപാഠികൾ ദിവസങ്ങളോളം സമരം നടത്തി. ഈ സമരത്തിന്…

Read More
കാസര്‍കോട് നിന്ന് കാണാതായ പെണ്‍കുട്ടിയും അയൽവാസിയായ യുവാവും മരിച്ച നിലയിൽ

കാസര്‍കോട് നിന്ന് കാണാതായ പെണ്‍കുട്ടിയും അയൽവാസിയായ യുവാവും മരിച്ച നിലയിൽ

കാസര്‍കോട്: മണ്ടേക്കാപ്പില്‍ 26 ദിവസം മുൻപ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും അയല്‍വാസിയായ 42-കാരനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് പൈവളിഗ സ്വദേശിയായ പതിനഞ്ചുകാരിയെയും അയൽവാസി പ്രദീപി (42)നെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന് സമീപമുള്ള കാട്ടില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. അയല്‍വാസിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റും. ഫെബ്രുവരി 12-ന് പുലര്‍ച്ചെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന്…

Read More
വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്, ബന്ധുക്കള്‍ക്കെതിരെയും കേസ്

വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്, ബന്ധുക്കള്‍ക്കെതിരെയും കേസ്

കാസര്‍കോട്:വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയത്. സ്ത്രീധന പീഡന നിയമ പ്രകാരം അബ്ദുല്‍ റസാഖിന്‍റെ ഉമ്മ, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ മാസം 21 നാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന നെല്ലിക്കട്ട സ്വദേശിയായ അബ്ദുല്‍ റസാഖ് യുഎഇയില്‍ നിന്ന് വാട്സ്ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്. യുവതിയുടെ പിതാവിന്‍റെ…

Read More
10ാം ക്ലാസ് സെന്‍റ് ഓഫിന് സ്കൂളിൽ ലഹരി പാർട്ടി;  വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നൽകിയ പ്രതി പിടിയിൽ

10ാം ക്ലാസ് സെന്‍റ് ഓഫിന് സ്കൂളിൽ ലഹരി പാർട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നൽകിയ പ്രതി പിടിയിൽ

കാസര്‍കോട്: പത്താം ക്ലാസ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാൻ ലഹരി പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍. സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ചാണ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷിച്ചത്. സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ കളനാട് സ്വദേശി കെ.കെ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞെട്ടിക്കുന്ന…

Read More
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്: മുന്‍ എംഎല്‍എ എംസി കമറുദ്ദീന്‍ വീണ്ടും ജയിലില്‍

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്: മുന്‍ എംഎല്‍എ എംസി കമറുദ്ദീന്‍ വീണ്ടും ജയിലില്‍

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ചിത്താരി സ്വദേശികളായ സാബിറ, അഫ്‌സാന എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിക്ഷേപമായി ഇരുവരില്‍ നിന്നും യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 263…

Read More
ഓര്‍ഡർ ചെയ്തത് മരംമുറിക്കുന്ന യന്ത്രം, കിട്ടിയത് വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകൾ!

ഓര്‍ഡർ ചെയ്തത് മരംമുറിക്കുന്ന യന്ത്രം, കിട്ടിയത് വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകൾ!

കാസര്‍കോട്: മഞ്ചേശ്വരം സ്വദേശിയായ ഷൗക്കത്തലി ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയത് മരംമുറിക്കുന്ന യന്ത്രത്തിനാണ്. പക്ഷേ ലഭിച്ചതാകട്ടെ വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകള്‍. ഷൗക്കത്തലി നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കി. ഷൗക്കത്തലിക്ക് മരംമുറിയാണ് ജോലി. മരം മുറിക്കാനുള്ള യന്ത്രങ്ങളും സേഫ്റ്റി ഷൂകളുമൊക്കെ ഇടയ്ക്ക് ഓണ്‍ലൈന്‍ വഴി വാങ്ങാറുണ്ട്. 9,999 രൂപ വില വരുന്ന മരം മുറിക്കുന്ന യന്ത്രം ആമസോണ്‍ വഴി ഓർഡർ നല്‍കിയത് കഴിഞ്ഞ മാസം അവസാനമാണ്. പാര്‍സൽ കൈപ്പറ്റി തുറന്ന് നോക്കിയപ്പോഴാണ് പറ്റിക്കപ്പെട്ടതായി യുവാവിന് മനസിലായത്….

Read More
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ ഭൂചലനം; കാസർകോടിന്റെ മലയോര മേഖലകളിൽ മുഴക്കം

ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ ഭൂചലനം; കാസർകോടിന്റെ മലയോര മേഖലകളിൽ മുഴക്കം

കാസർകോട്: ഇന്നു പുലർച്ചെ കാസർകോടിന്റെ മലയോര മേഖലകളിൽ അനുഭവപ്പെട്ട മുഴക്കത്തിന്റെ പ്രഭവ കേന്ദ്രം അറബിക്കടലിലെന്ന് നാഷ്നൽ സെന്റർ ഫോർ സീസ്മോളജി. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ സംഭവിച്ച മൂന്നു ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസർകോട് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് നേരിയ പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്. കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം,…

Read More
ക്രിസ്മസ്–ന്യൂഇയർ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്, വിറ്റത് കണ്ണൂരിൽ

ക്രിസ്മസ്–ന്യൂഇയർ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്, വിറ്റത് കണ്ണൂരിൽ

തിരുവനന്തപുരം∙ ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം XD 387132 എന്ന ടിക്കറ്റിന്. കണ്ണൂരിലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. അനീഷ് എം.വി. എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം: XG 209286,XC 124583,XK 524144,XE 508599,XH 589440,XD 578394,XK 289137,XC 173582,XB 325009, XC 515987,XD 370820,XA 571412,XL 386518,XH 301330,XD 566622,XD 367274,XH 340460,XE 481212. XD 239953, XB 289525തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം…

Read More
Back To Top
error: Content is protected !!