മലപ്പുറത്ത് ലഹരിസംഘത്തിന് എയ്‍ഡ്സ് സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പ് ജയിലിൽ നടത്തിയ പരിശോധനയിൽ: രോഗം സ്ഥിരീകരിച്ചതിൽ 6 പേർ ഇതര സംസ്ഥാന തൊഴിലാളികൾ, ഉപയോഗിച്ചത് ഒരേ സൂചി

മലപ്പുറത്ത് ലഹരിസംഘത്തിന് എയ്‍ഡ്സ് സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പ് ജയിലിൽ നടത്തിയ പരിശോധനയിൽ: രോഗം സ്ഥിരീകരിച്ചതിൽ 6 പേർ ഇതര സംസ്ഥാന തൊഴിലാളികൾ, ഉപയോഗിച്ചത് ഒരേ സൂചി

വളാഞ്ചേരി: മലപ്പുറത്ത് ലഹരിസംഘത്തിന് എയ്‍ഡ്സ് സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പ് ജയിലിൽ നടത്തിയ പരിശോധനയിലെന്നു വിവരം. കഴിഞ്ഞ ഡിസംബറിലാണ് എയ്‍ഡ്സ് കൺട്രോൾ സൊസൈറ്റി ജയിലിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണു ലഹരി സംഘത്തിൽപെട്ടൊരാൾക്ക് എയ്ഡ്സ് സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുടെ സുഹൃത്തിനെ ആരോഗ്യ വകുപ്പു വിളിച്ചുവരുത്തി. പരിശോധനയില്‍ ആ സുഹൃത്തിനും എച്ച്ഐവി സ്ഥിരീകരിച്ചു. എച്ച്ഐവി ബാധിച്ച 2 പേരും ലഹരി സംഘത്തിൽപെട്ടവരാണെന്നറിഞ്ഞതോടെ ഇവരുമായി ബന്ധമുള്ള മറ്റു 10 പേരിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഇതിൽ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു….

Read More
ഫോൺ ചോർത്തൽ ആരോപണം; പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്

ഫോൺ ചോർത്തൽ ആരോപണം; പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്

കൊച്ചി: ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അൻവറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയത്.പൊലീസ് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് പരാമർശം. റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലേക്കടക്കം ഹർജി വന്നിരുന്നു. അതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് പിവി അൻവർ എംഎൽഎ പരസ്യമായി…

Read More
മലപ്പുറത്ത് സ്കൂളിൽ സംഘർഷം: മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

മലപ്പുറത്ത് സ്കൂളിൽ സംഘർഷം: മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

മലപ്പുറം: പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. 3 പേർക്കു കുത്തേറ്റു. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കുട്ടികളുടെ തലയിലും കയ്യിലുമാണ് പരിക്കേറ്റത്. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ സസ്പെൻഷൻ നേരിട്ട…

Read More
പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസ്; 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസ്; 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബ്, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്ന് തെളിഞ്ഞു. ഒമ്പതുപേരെ കോടതി വെറുതെവിട്ടു. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരി​ഗണിച്ചത്. കേസിൽ ശനിയാഴ്ച ശിക്ഷ വിധിക്കും. 2022 ഏപ്രിൽ 23-ന് ഏതാനുംപേർ തന്റെ വീട്ടിൽ കയറി തന്നെ മർദിച്ചുവെന്ന ഷൈബിൻ അഷ്റഫിന്റെ പരാതിയാണ് ഷാബാ ഷെരീഫ് കൊലപാതകക്കേസ് പുറത്തുക്കൊണ്ടുവന്നത്. ഇയാളെ…

Read More
റീൽസ് താരം ജുനൈദിന്റെ മരണം: മദ്യപിച്ചിരുന്നുവെന്ന് ഡോക്ടറുടെ മൊഴി, മരണത്തിൽ അസ്വഭാവികതയില്ല

റീൽസ് താരം ജുനൈദിന്റെ മരണം: മദ്യപിച്ചിരുന്നുവെന്ന് ഡോക്ടറുടെ മൊഴി, മരണത്തിൽ അസ്വഭാവികതയില്ല

മലപ്പുറം: വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ്. അപകട മരണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജുനൈദ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നൽകി. ജുനൈദിന്‍റെ  രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് ഇന്നലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോളും ലഭിച്ചിരുന്നു. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുകൊണ്ടാണ് മരണത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ് കണ്ടെത്തിയത്. ജുനൈദ് വാഹനാപകടത്തിൽ മരിച്ച…

Read More
മലപ്പുറത്ത് എട്ടുപേരെ തെരുവ് നായ കടിച്ചു, റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് നായ ചത്തു

മലപ്പുറത്ത് എട്ടുപേരെ തെരുവ് നായ കടിച്ചു, റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് നായ ചത്തു

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ മുതല്‍ വിവിധ ഇടങ്ങളിലായാണ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കി ഏഴുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ രാവിലെ ഓത്തുപള്ളിപ്പുറായി മേഖലയിലെത്തിയ തെരിവുനായ വിവിധയിടങ്ങളിലായി പുറത്തുകണ്ടവരെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ശേഷം  റോഡ് മുറിച്ച് കടക്കുന്നതിനിടെ നായയെ വാഹനം ഇടിക്കുകയും ജീവന്‍ നഷ്ടമാവുകയും ചെയ്തു. സംഭവസ്ഥലത്ത് വാര്‍ഡ് അംഗങ്ങളും വെറ്ററിനറി ഡോക്ടറും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി….

Read More
മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയിറങ്ങി; വനംവകുപ്പ് സ്ഥിരീകരിച്ചു

മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയിറങ്ങി; വനംവകുപ്പ് സ്ഥിരീകരിച്ചു

മലപ്പുറം: കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ കടുവയിറങ്ങി. വനം വകുപ്പ് ആർ ആർ ടി സംഘം നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടത്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിന്റെ സീ വൺ ബ്ലോക്കിലാണ് കടുവാ സാന്നിധ്യം സ്ഥിരീകരിച്ചത്. എസ്‌റ്റേറ്റിലെ ടാപ്പിങ് തൊഴിലാളികളാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. ഉടന്‍ ഇവര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. ഡി.എഫ്ഒ. ഉള്‍പ്പടെയുള്ള ആര്‍.ആര്‍.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി രാവിലെ മുതൽ എസ്റ്റേറ്റിൽ കടുവയിറങ്ങിയിട്ടുണ്ടെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇതേ തുടർന്ന് കാളികാവ് റേഞ്ചിൽ ഉള്ള ആർ…

Read More
മലപ്പുറത്ത് ബൈക്ക് യാത്രക്കാരനു നേരെ പുലിയുടെ ആക്രമണം; പരിക്ക്, നാട്ടുകാർ ആശങ്കയിൽ

മലപ്പുറത്ത് ബൈക്ക് യാത്രക്കാരനു നേരെ പുലിയുടെ ആക്രമണം; പരിക്ക്, നാട്ടുകാർ ആശങ്കയിൽ

മലപ്പുറം: മമ്പാട് ബൈക്ക് യാത്രക്കാരനു പുലിയുടെ ആക്രമണത്തിൽ പരിക്ക്. മമ്പാട് പുളിക്കൽ ഓടി സ്വദേശി പൂക്കോടൻ‌ മുഹമ്മദലിക്കാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം പ്രദേശത്ത് പുലി ഇറങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് വനപാലകർ പരിശോധനയ്ക്ക് എത്തിയിരുന്നുവെങ്കിലും പുലിയെ കണ്ടെത്തിയിരുന്നില്ല. പ്രദേശത്ത് കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തിന്റെ കരയോടുചേർന്ന് തോടുണ്ട്. ഈ തോടിനോടുചേർന്ന് കാട്ടിലൂടെ ഒരു ജീവി പോകുന്നതാണ് പ്രചരിച്ച ദൃശ്യത്തിലുണ്ടായിരുന്നത്. തോടിനു കരയിലെ കാടിനോടുചേർന്ന് റബ്ബർത്തോട്ടങ്ങളാണ്. തോട്ടം മേഖലയായ ചുറ്റുഭാഗവും ഒട്ടേറെ വീടുകളുമുണ്ട്. പാടശേഖരത്തിന്റെ മറുകരയിൽനിന്ന് പ്രദേശത്തെ കുടുംബമാണ് വിഡിയോ ചിത്രീകരിച്ചത്.

Read More
Back To Top
error: Content is protected !!