രാധാകൃഷ്ണന്‍ വധക്കേസില്‍ ഭാര്യ മിനി നമ്പ്യാരുടെ വിശദമായ മൊഴിയെടുത്ത് പോലീസ്: കൊല നടത്തിയ ശേഷം പ്രതി സന്തോഷുമായി മിനി ഫോണില്‍ സംസാരിച്ചിരുന്നു

രാധാകൃഷ്ണന്‍ വധക്കേസില്‍ ഭാര്യ മിനി നമ്പ്യാരുടെ വിശദമായ മൊഴിയെടുത്ത് പോലീസ്: കൊല നടത്തിയ ശേഷം പ്രതി സന്തോഷുമായി മിനി ഫോണില്‍ സംസാരിച്ചിരുന്നു

കണ്ണൂർ: കൈതപ്രം രാധാകൃഷ്ണന്‍ വധക്കേസില്‍ ഭാര്യ മിനി നമ്പ്യാരുടെ വിശദമായ മൊഴിയെടുത്ത് പോലീസ്. കൊല നടത്തിയ ശേഷം പ്രതി സന്തോഷ് മിനിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രതിയുടെ മൊബൈല്‍ പരിശോധനയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെയാണ് ബിജെപി ജില്ലാ നേതവ് കൂടിയായ മിനി നമ്പ്യാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. പ്രതിയും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ മിനിയും സഹപാഠികളായിരുന്നു. അവിവാഹിതനായ സന്തോഷിനുമായി മിനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും സിഡിആര്‍…

Read More
ഐബി ഉദ്യോഗസ്ഥയുടെ മരണം: മകളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് കേവലം 80 രൂപ മാത്രം, ട്രെയിനിന് മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായെന്നും കുടുംബം

ഐബി ഉദ്യോഗസ്ഥയുടെ മരണം: മകളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് കേവലം 80 രൂപ മാത്രം, ട്രെയിനിന് മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായെന്നും കുടുംബം

പത്തനംതിട്ട: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. മേഘ ട്രെയിനിന് മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായ സുകാന്തുമായാണെന്ന് കുടുംബം ആരോപിച്ചു. മകൾക്ക് സുകാന്തിന്റെ ഭീഷണി ഉണ്ടായിരുന്നു. ഇതാവാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും കുടുംബം പറയുന്നു. സുകാന്തിനെ കാണാൻ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയി. സുകാന്തും പലവട്ടം തിരുവനന്തപുരത്ത് വന്നു. എന്നാൽ യാത്രാ ചെലവുകൾ വഹിച്ചിരുന്നത് മേഘയായിരുന്നു. കൂടുതൽ ഭീഷണിയും ചൂഷണവും സംശയിക്കുന്നതായും കുടുംബം പറയുന്നു. മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന്…

Read More
നവീൻ ബാബുവിന്റെ മരണം: ദിവ്യ ഏകപ്രതിയെന്ന് കുറ്റപത്രം

നവീൻ ബാബുവിന്റെ മരണം: ദിവ്യ ഏകപ്രതിയെന്ന് കുറ്റപത്രം

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ പ്രേരണയായത് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി.ദിവ്യയുടെ വാക്കുകളാണെന്ന് പോലീസ് കുറ്റപത്രം. ദിവ്യയാണ് കേസിലെ ഏക പ്രതിയെന്നും അന്വേഷണത്തില്‍ വ്യക്തമായതെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ ആത്മഹത്യാപ്രേരണ കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. നവീന്‍ ബാബു മരിച്ച് അഞ്ചുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. നൂറിലേറെ പേജുള്ള കുറ്റപത്രം ഇന്ന്…

Read More
ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ പാമ്പിനെ ‘പാഴ്സല്‍’ ചെയ്ത കണ്ടക്ടർക്ക് സസ്പെൻഷൻ

ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ പാമ്പിനെ ‘പാഴ്സല്‍’ ചെയ്ത കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ബെംഗളൂരുവിൽ നിന്ന് വളർത്ത് പാമ്പിനെ പാഴ്സലായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ പെറ്റ് ഷോപ്പ് ഉടമയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം തിരുമല സ്വദേശിയായ നവീനെതിരെ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. പൊതുജന സുരക്ഷയ്ക്ക് എതിരായ നടപടി എന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇയാളുടെ വിശദാംശങ്ങൾ വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിന് കൈമാറി. ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ഡ്രൈവറുടെ പക്കലാണ് വളർത്ത് പാമ്പിനെ പാഴ്സലാക്കി നൽകിയത്. തിരുവനന്തപുരം ഡിപ്പോയിൽ വച്ച് ഇത് വിജിലൻസ് പിടികൂടി. ബാൾ പൈത്തൺ…

Read More
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപിക്ക് ചോദ്യം ചെയ്യലിന് സാവകാശം നൽകി ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപിക്ക് ചോദ്യം ചെയ്യലിന് സാവകാശം നൽകി ഇഡി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് സാവകാശം നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ദില്ലിയിൽ പാർലമെന്റ് സമ്മേളനം അടക്കം ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചു. അടുത്ത മാസം ഏഴിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും ഇഡി വരും ദിവസങ്ങളിൽ രാധാകൃഷ്ണന് നോട്ടീസ്…

Read More
ഭക്ഷണത്തിൽ ഉറക്കഗുളിക കൊടുത്ത് മയക്കി യുവാവിന്റെ കഴുത്തറത്തു; ഭാര്യയും ഭാര്യാ മാതാവും അറസ്റ്റിൽ

ഭക്ഷണത്തിൽ ഉറക്കഗുളിക കൊടുത്ത് മയക്കി യുവാവിന്റെ കഴുത്തറത്തു; ഭാര്യയും ഭാര്യാ മാതാവും അറസ്റ്റിൽ

ബെംഗളൂരു: 37 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ മരണത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും പിടികൂടി ബെംഗളൂരു പൊലീസ്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് ലോക്നാഥ് സിങിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ലോക്നാഥ് സിങിന്റെ ഭാര്യ യശസ്വിനി (17), ഭാര്യാ മാതാവ് ഹേമാ ഭായി (37) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ശനിയാഴ്ച കർണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാണപ്പെട്ട കാറിൽ നിന്നാണ് ലോക്നാഥ് സിങ്ങിന്റെ മൃതദേഹം ലഭിച്ചത്. പ്രദേശവാസികളാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചതെന്ന്…

Read More
വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ്: അടുത്ത മാസം 25ന് ഹാജരാകണം

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ്: അടുത്ത മാസം 25ന് ഹാജരാകണം

കൊച്ചി: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. അടുത്ത മാസം 25ന് ഹാജരാകാനാണ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ ഇരുവരേയും സിബിഐ പ്രതി ചേര്‍ത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയുടെ നീക്കം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്തത്. ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. മക്കളുടെ മുന്നില്‍…

Read More
11 വർഷം മുൻപ് കാണാതായ യുവതിയെ തേടി തമിഴ്നാട് പൊലീസ് പത്തനംതിട്ടയിൽ; സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി

11 വർഷം മുൻപ് കാണാതായ യുവതിയെ തേടി തമിഴ്നാട് പൊലീസ് പത്തനംതിട്ടയിൽ; സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി

പത്തനംതിട്ട∙ 11 വർഷം മുൻപ് കാണാതായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് പത്തനംതിട്ടയിൽ. കരുമത്താംപട്ടി സ്വദേശി ധരിണിയെ(38) കാണാതായ കേസിലാണ് തമിഴ്നാട് സിഐഡി വിഭാഗം അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം പത്തനംതിട്ടയിലെത്തിയത്. 2014 സെപ്റ്റംബർ 17 ന് കരുമത്താംപട്ടിയിലെ വീട്ടിൽ നിന്നാണ് ധരിണിയെ കാണാതായത്. 2015 ഫെബ്രുവരി 27ന് ധരിണി ചെങ്ങന്നൂരിൽ നിന്നു പത്തനംതിട്ട സ്റ്റേഡിയം വരെ യാത്ര ചെയ്തിരുന്നതായി സിഐഡി വിഭാഗം കണ്ടെത്തിയിരുന്നു. കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദമുള്ള ധരിണി നിരവധി മെയിൽ…

Read More
Back To Top
error: Content is protected !!