സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്

സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്

സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കാനൊരുങ്ങി പ്രമുഖ ഒടിടി സേവനമായ നെറ്റ്ഫ്ലിക്സ്. അമേരിക്കയിലും കാനഡയിലുമാവും ആദ്യം നിരക്ക് വർധനയുണ്ടാവുക. പിന്നീട് ഇത് മറ്റിടങ്ങളിലേക്ക് വ്യാപിക്കും. എത്ര ശതമാനം വർധനയാണ് ഉണ്ടാവുക എന്നതിനെപ്പറ്റി വ്യക്തതയില്ല. സാമ്പത്തിക നഷ്ടം മറികടക്കാൻ മറ്റ് പല ഒടിടി പ്ലാറ്റ്ഫോമുകളും നിരക്ക് വർധിപ്പിച്ചപ്പോൾ പാസ്‌വേഡ് പങ്കുവെക്കലിന് തടയിടാനായിരുന്നു നെറ്റ്ഫ്ലിക്സിൻ്റെ ശ്രമം. ഇത് വിജയിച്ചു എന്നതാണ് നിലവിലെ വിവരം. പാസ്‌വേഡ് പങ്കുവെക്കൽ തടഞ്ഞതോടെ നെറ്റ്ഫ്ലിക്സിന് 6 മില്ല്യൺ പുതിയ സബ്സ്ക്രൈബേഴ്സ് ഉണ്ടായി. അതുകൊണ്ട് തന്നെ ഇനി നിരക്കുകൾ വർധിപ്പിക്കാമെന്നാണ്…

Read More
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ദുർബലമായെങ്കിലും പശ്ചിമബംഗാളിനും ഝാർഖണ്ഡിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം തെക്കൻ ജില്ലകളിലടക്കം ഇടത്തരം മഴയ്ക്ക് വഴിവെയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പെയ്തിരുന്ന മഴയ്ക്ക് ഇന്നലെ കുറവുണ്ടായി. ഇന്ന് എവിടെയും പ്രത്യേക മഴമുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കടൽകാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽപോകരുതെന്ന് മുന്നറിയിപ്പുണ്ട്. നെയ്യാറിലെ അരുവിപ്പുറം സ്റ്റേഷനിൽ…

Read More
ഡിജിറ്റൽ ഇടപാടുകൾക്കായി ഇ-റുപി പ്രധാനമന്ത്രി നാളെ അവതരിപ്പിക്കും

ഡിജിറ്റൽ ഇടപാടുകൾക്കായി ഇ-റുപി പ്രധാനമന്ത്രി നാളെ അവതരിപ്പിക്കും

ന്യൂഡൽഹി:  രാജ്യത്ത്​ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇ-റുപി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം സർക്കാർ. ഇ റുപിയുടെ അവതരണം പ്രധാനമന്ത്രി തിങ്കളാഴ്ച നടത്തും. ഇലക്​ട്രോണിക്​ വൗച്ചർ അടിസ്​ഥാനമാക്കിയുള്ള ഡിജിറ്റൽ പേമെന്‍റ്​ സിസ്റ്റം നാഷനൽ പേമെന്‍റ്​സ്​ കോർപ​റേഷനാണ്​ വികസിപ്പിച്ചത്​. ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ ഉപകരണമാണ് ഇ-റുപി. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്, ഇത് ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് എത്തിക്കുന്നു. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനത്തിന്റെ ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ്…

Read More
ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി സംയുക്താവർമ

ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി സംയുക്താവർമ

കോഴിക്കോട്: സേതൂസ് എക്സ്പോർട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി നടി സംയുക്താവർമയെ നിയമിച്ചതായി മാനേജിങ് ഡയറക്ടർ കെ.വി വിശ്വനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരുനൂറോളം ഉത്‌പന്നങ്ങളുമായി ഗൾഫ് വിപണിയിൽ ശ്രദ്ധേയസാന്നിധ്യമായ ഹരിതം ഫുഡ്സ് ഉത്‌പന്നങ്ങൾ കേരളത്തിലും ലഭ്യമാക്കും. കയറ്റുമതിചെയ്യുന്ന ഉത്‌പന്നങ്ങളുടെ അതേ ഗുണനിലവാരത്തിലുള്ള ഉത്‌പന്നങ്ങളാണ് കേരളത്തിലും വിതരണംചെയ്യുക. ഏതാനുംവർഷങ്ങൾക്കകം ആഗോള ബ്രാൻഡായി വളരുകയാണ് കമ്പനിയുടെ ലക്ഷ്യം. കേരള ഗവണ്മെന്റിന്റെ 2018-2019 വർഷത്തിലെ അക്ഷയ ഊർജ അവാർഡ് ഹരിതം ഫുഡ്‌സിന് ലഭിച്ചിരുന്നു . സംയുക്താവർമ അഭിനയിച്ച…

Read More
ഈസി സ്റ്റോറിന്റെ 17 മത്തെ ഷോറൂം മാവൂർ റോഡിൽ പ്രവർത്തനം ആരംഭിച്ചു

ഈസി സ്റ്റോറിന്റെ 17 മത്തെ ഷോറൂം മാവൂർ റോഡിൽ പ്രവർത്തനം ആരംഭിച്ചു

ലോകോത്തര ബ്രാൻഡുകളുടെ നിർമാതാക്കളും വിതരണക്കാരുമായ ആഷ്ടൽ ഗ്രൂപ്പിന്റെ റീട്ടെയിൽ ഡിവിഷൻ ആയ ഈസി സ്റ്റോറിന്റെ കോഴിക്കോട് ഷോറും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാവൂർ റോഡ് അസ്മ ടവറിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. എല്ലാവിധ ഗാഡ്ജറ്റ്സിനും അതിശയിപ്പിക്കുന്ന ഓഫറുകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ലഭ്യമാക്കിയിട്ടുള്ളത്.മൾട്ടീമീഡിയ അക്സസറീസിന്റെ മറ്റെങ്ങും കിട്ടാത്ത വ്യത്യസ്തമായ കളക്ഷൻ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നെതെന്നു ഈസി സ്റ്റോറിന്റെ മാനേജ്‌മന്റ് അറിയിച്ചു . മൊബൈൽ ഫോൺ, ലാപ്ടോപ്, ടി.വി. എന്നിവ വാങ്ങുമ്പോൾ വിലക്കുറവിനൊപ്പം ക്യാഷ് ഓരോ ഉറപ്പായ സമ്മാനം എന്നിവ നേടാൻ…

Read More
കോഴിക്കോട് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ” ബ്രൈഡൽ ജ്വല്ലറി ഷോ”

കോഴിക്കോട് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ” ബ്രൈഡൽ ജ്വല്ലറി ഷോ”

കോഴിക്കോട് : വിവാഹാഘോഷങ്ങള്‍ അവിസ്മരണീയമാക്കാന്‍ മനസിനിണങ്ങിയ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കോഴിക്കോട് ഷോറൂമില്‍ ‘ബ്രൈഡല്‍ ജ്വല്ലറി ഷോ ‘ ആരംഭിച്ചു. ഏറ്റവും പുതിയ ഫാഷനിണങ്ങിയതും പരമ്പരാഗത ശൈലിയില്‍ നിര്‍മ്മിച്ചവയുമായ ആഭരണങ്ങളുടെ ആകര്‍ഷകമായ അപൂര്‍വ്വ ശേഖരം ജനുവരി 2 മുതല്‍ 10 വരെ നടക്കുന്ന ‘ബ്രൈഡല്‍ ജ്വല്ലറി ഷോ ‘യില്‍ആഭരണ പ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഏറ്റവും മിതമായ വിലയ്ക്ക് ആഭരണങ്ങള്‍ കരസ്ഥമാക്കുന്നതിനുള്ള അപൂര്‍വ്വ അവസരം കൂടിയാണിത്. ഡയമണ്ടിന്റെമൂല്യത്തില്‍ 20…

Read More
പ്രളയത്തിൽ വീട് നഷ്​ടപ്പെട്ട കണ്ണാടിക്കൽ സ്വദേശിക്ക് വീടൊരുക്കി കോഴിക്കോട്ടെ ‘ദ ബിസിനസ്​ ക്ലബ്’

പ്രളയത്തിൽ വീട് നഷ്​ടപ്പെട്ട കണ്ണാടിക്കൽ സ്വദേശിക്ക് വീടൊരുക്കി കോഴിക്കോട്ടെ ‘ദ ബിസിനസ്​ ക്ലബ്’

കോഴിക്കോട്​: കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്​ടപ്പെട്ട കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി സന്തോഷിനും കുടുംബത്തിനും തണലായി, യുവ സംരംഭകരുടെ കൂട്ടായ്മയായ ‘ദ ബിസിനസ്​ ക്ലബ്’ പുതുവർഷ ദിനത്തിൽ വീട് സമർപ്പിച്ചു. മൂന്ന്​ ചെറിയ കുട്ടികളെയുംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴായിരുന്നു സംഘടനയുടെ ഇടപെടൽ. കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് താക്കോൽ ദാനം നിർവഹിച്ചു. ബിസിനസ്‌ ക്ലബ്​ പ്രസിഡൻറ്​ മെഹ്‌റൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറ്​ റസാഖ് സ്വാഗതവും സന്നാഫ് പാലക്കണ്ടി നന്ദിയും പറഞ്ഞു. കഴിഞ്ഞ പ്രളയ സമയത്ത്…

Read More
കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി: പ്രമുഖ വ്യവസായിയും വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയുടെ പുതിയ പുസ്തകം ‘എ ജേണി റ്റുവേഡ്സ് ഹോപ്’ വ്യവസായി നിവാസ് മീരാന്‍  പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ചിറ്റിലപ്പിള്ളിയുടെ ആറാമത്തെ പുസ്തകമാണിത്. തന്‍റെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും ജീവിത കാഴ്ച്ചപ്പാടുകളേയും രൂപപ്പെടുത്തിയ അനുഭവങ്ങളും ബാല്യകാല സ്മരണകളുമാണ് പുതിയ പുസ്തകം പറയുന്നത്. ആത്മകഥാപരമായ ഈ രചന രണ്ടു ഭാഗങ്ങളായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. പഠനകാലത്തിനു ശേഷം ജോലി തേടിയുള്ള യാത്രകളെ കുറിച്ചാണ് ആദ്യ…

Read More
Back To Top
error: Content is protected !!