കോഴിക്കോട്: കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി സന്തോഷിനും കുടുംബത്തിനും തണലായി, യുവ സംരംഭകരുടെ കൂട്ടായ്മയായ ‘ദ ബിസിനസ് ക്ലബ്’ പുതുവർഷ ദിനത്തിൽ വീട് സമർപ്പിച്ചു. മൂന്ന് ചെറിയ കുട്ടികളെയുംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴായിരുന്നു സംഘടനയുടെ ഇടപെടൽ. കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് താക്കോൽ ദാനം നിർവഹിച്ചു. ബിസിനസ് ക്ലബ് പ്രസിഡൻറ് മെഹ്റൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറ് റസാഖ് സ്വാഗതവും സന്നാഫ് പാലക്കണ്ടി നന്ദിയും പറഞ്ഞു. കഴിഞ്ഞ പ്രളയ സമയത്ത് പ്രഖ്യാപിച്ച ആറ് വീടുകളിൽ രണ്ടാമത്തേതാണ് സന്തോഷിനു കൈമാറിയത്. ബാക്കി നാല് വീടുകളുടെയും പണി അവസാനഘട്ടത്തിലാണ്.