സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്നും ചാടിപ്പോയ 13 കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല: കുട്ടി ചാടിപ്പോയത് അതിസാഹസികമായി

സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്നും ചാടിപ്പോയ 13 കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല: കുട്ടി ചാടിപ്പോയത് അതിസാഹസികമായി

കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്ന് അതിസാഹസികമായി ചാടിപ്പോയ ബീഹാർ സ്വദേശിയായ 13 കാരൻ സൻസ്കാർ കുമാർ എന്ന കുട്ടിയെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല. കുട്ടി കേരളം വിട്ടു എന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പുണെ, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ…

Read More
കോഴിക്കോട്ടെ ആസിഡ് ആക്രമണം: പ്രശാന്ത് ആസിഡ് പരീക്ഷിച്ചത് സ്വന്തം കയ്യിൽ, മകനെ കൊണ്ട് കൃത്യം ചെയ്യിക്കാൻ ശ്രമം

കോഴിക്കോട്ടെ ആസിഡ് ആക്രമണം: പ്രശാന്ത് ആസിഡ് പരീക്ഷിച്ചത് സ്വന്തം കയ്യിൽ, മകനെ കൊണ്ട് കൃത്യം ചെയ്യിക്കാൻ ശ്രമം

കോഴിക്കോട്: ചെറുവണ്ണൂർ ആസിഡ് ആക്രമണക്കേസിലെ പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്. മുൻ ഭാര്യ പ്രവിഷയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് മുഖം വിരൂപമാക്കാനെന്നാണ് പ്രശാന്ത് പോലീസിന് മൊഴി നൽകിയത്. കൂടെ താമസിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ആസിഡ് ഒഴിക്കാനുള്ള തീരുമാനമെടുത്തത്. പരീക്ഷണം നടത്തിയ ശേഷമാണ് ആസിഡ് ഒഴിച്ചതെന്നും പ്രശാന്ത്. ആദ്യം സ്വന്തം കയ്യിൽ ഒഴിച്ചാണ് തൊലി കരിയുമോ എന്ന് നോക്കിയത്. ​ഗുരുതരപൊള്ളലേൽക്കുമെന്ന് മനസ്സിലായതോടെയാണ് കൃത്യം ചെയ്യാൻ തീരുമാനിച്ചത്. ആദ്യം മൂത്തമകനെക്കൊണ്ട് കൃത്യം ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാൽ മകൻ തയ്യാറായില്ല. തുടർന്നാണ്…

Read More
കോഴിക്കോട്ടെ ആസിഡ് ആക്രമണം; പ്രശാന്ത് എത്തിയത് ഫ്ലാസ്കിൽ ആസിഡുമായി, നിരവധി തവണ പൊലീസിൽ പരാതി നൽകിയിരുന്നതായി പെൺകുട്ടിയുടെ അമ്മ

കോഴിക്കോട്ടെ ആസിഡ് ആക്രമണം; പ്രശാന്ത് എത്തിയത് ഫ്ലാസ്കിൽ ആസിഡുമായി, നിരവധി തവണ പൊലീസിൽ പരാതി നൽകിയിരുന്നതായി പെൺകുട്ടിയുടെ അമ്മ

കോഴിക്കോട്: ആസിഡ് ആക്രമണം ഉണ്ടാവുന്നതിന് മുമ്പ് നിരവധി തവണ പൊലീസിൽ പരാതി നൽകിയെന്നും പരാതി പറഞ്ഞ് മടുത്തെന്നും ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബം. മുൻ ഭർത്താവ് ആയ പ്രശാന്ത് കഴിഞ്ഞ ആഴ്ച വീട്ടിലെത്തിയെന്നും വീട്ടിൽ നടക്കുന്ന സംഭാഷണങ്ങൾ ഒളിഞ്ഞുനിന്ന് കേട്ടുവെന്നും അമ്മ പറയുന്നു. വീടിന്റെ എയർഹോളിലൂടെ മകളുടെ ഫോട്ടോ എടുത്തെന്നും അമ്മ പറഞ്ഞു. കൊല്ലുമെന്ന് നിരവധി തവണ പ്രശാന്ത് ഭീഷണിപ്പെടുത്തിയിരുന്നു. ഫ്ലാസ്കിൽ ആസിഡ് നിറച്ചാണ് പ്രശാന്ത് എത്തിയതെന്നും അമ്മ പറഞ്ഞു. ഇന്നലെ പ്രശാന്ത് യുവതി ചികിത്സയിൽ…

Read More
കോഴിക്കോട്ട് യുവതിക്ക് നേരേ ആസിഡ് ആക്രമണം; മുൻഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്ട് യുവതിക്ക് നേരേ ആസിഡ് ആക്രമണം; മുൻഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവാണ് യുവതിയെ ആക്രമിച്ചത്‌. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശേരി സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രബിഷയെ വിദ​ഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. നെഞ്ചിലും മുഖത്തുമാണ് പൊള്ളലേറ്റത്

Read More
ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കും;തീരുമാനവുമായി കോഴിക്കോട്ടെ മഹല്ല് കമ്മിറ്റി

ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കും;തീരുമാനവുമായി കോഴിക്കോട്ടെ മഹല്ല് കമ്മിറ്റി

കോഴിക്കോട്: ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കുനുള്ള തീരുമാനവുമായി കോഴിക്കോട് ദേവര്‍കോവിലിലെ തഖ്‌വാ ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റി. മഹല്ല് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. പോലീസ് കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രേഖപ്പെടുത്തിയാല്‍ ഇവരുടെ വീട്ടില്‍ നടക്കുന്ന കല്യാണങ്ങള്‍ക്കോ മറ്റു ചടങ്ങുകള്‍ക്കോ മഹല്ലു കമ്മറ്റിയുടേയോ ഉസ്താക്കന്‍മാരുടേയോ സേവനങ്ങള്‍ ലഭിക്കില്ല. അവരോട് മഹല്ലുകാര്‍ സഹകരിക്കില്ലെന്നും തീരുമാനം എടുത്തതായി ഇമാം അബൂബക്കര്‍ മഹിമി അറിയിച്ചു. കോഴിക്കോട് താമരശ്ശേരിയിലെ പുതുപ്പാടി പഞ്ചായത്തിലും വിവിധ മഹല്ല് കമ്മിറ്റികള്‍ ചേര്‍ന്നും ഇത്തരത്തില്‍ തീരുമാനം…

Read More
പൊലീസ് പിടികൂടാൻ എത്തിയപ്പോൾ എംഡിഎംഎ വിഴുങ്ങിയ യുവാവിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത

പൊലീസ് പിടികൂടാൻ എത്തിയപ്പോൾ എംഡിഎംഎ വിഴുങ്ങിയ യുവാവിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത

കോഴിക്കോട്: പൊലീസ് പിടികൂടാൻ എത്തിയപ്പോൾ എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശി ഫായിസിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത. എംഡിഎംഎ വിഴുങ്ങിയെന്ന് ഫായിസ് തന്നെയാണ് പൊലീസിനോട് പറഞ്ഞത്. പരിശോധനിലും ഇതു സംബന്ധിച്ച സൂചനകൾ കിട്ടിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വയറിനകത്ത് ക്രിസ്റ്റൽ രൂപത്തിൽ തരികൾ കണ്ടെത്തിയിരുന്നു. ഫായിസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് താൻ എംഡിഎംഎ വിഴുങ്ങിയെന്ന് ഫായിസ് പറഞ്ഞത്. ഫായിസിന്‍റെ ആരോഗ്യ നിലയിൽ പ്രശ്നം ഇല്ല….

Read More
‘ഷിബില കാര്യങ്ങളെല്ലാം പറഞ്ഞു, ഗൗരവമായെടുത്തില്ല’; താമരശ്ശേരി ഗ്രേഡ് എസ് ഐക്ക് സസ്‌പെൻഷൻ

‘ഷിബില കാര്യങ്ങളെല്ലാം പറഞ്ഞു, ഗൗരവമായെടുത്തില്ല’; താമരശ്ശേരി ഗ്രേഡ് എസ് ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: താമരശ്ശേരി ഷിബില വധക്കേസിൽ എസ്ഐക്ക് സസ്പെൻഷൻ. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ കെ.കെ. നൗഷാദിനാണ് സസ്പെൻഷൻ. യാസിറിനെതിരെ ഷിബില നൽകിയ പരാതി ​ഗൗരവത്തിൽ എടുക്കുന്നതിൽ ഉദ്യോ​ഗസ്ഥന് വീഴ്ച സംഭവിച്ചു എന്ന് പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോ​ഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഭർത്താവായ യാസിറിനെതിരേ കഴി‍ഞ്ഞമാസം 20-ന് പരാതി നൽകിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതിയുടെ പിതാവ് അബ്ദുൽ റഹ്മാൻ ആരോപിച്ചിരുന്നു. ഏതെല്ലാം രീതിയിൽ വീഴ്ചപറ്റിയെന്ന് അന്വേഷണം നടത്താനായി ഒരു മേലുദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്….

Read More
പരിസരവാസികൾക്ക് മഞ്ഞപ്പിത്തം, വടകരയിൽ ആശുപത്രി അടച്ചുപൂട്ടാൻ ആരോ​ഗ്യവകുപ്പിന്റെ നിർദേശം

പരിസരവാസികൾക്ക് മഞ്ഞപ്പിത്തം, വടകരയിൽ ആശുപത്രി അടച്ചുപൂട്ടാൻ ആരോ​ഗ്യവകുപ്പിന്റെ നിർദേശം

വടകര: വീടുകളിലെ കിണറുകളിൽ അമോണിയവും കോളിഫോം ബാക്ടീരിയയും നിരവധി പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വടകരയിൽ സി.എം. ആശുപത്രി അടച്ചുപൂട്ടാൻ വടകര നഗരസഭ ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. ആശുപത്രിക്ക് ചുറ്റുമുള്ള 15 ഓളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. വീട്ടുകാർ കിണറുകളിലെ വെള്ളം പരിശോധനക്കയച്ചപ്പോഴാണ് അമോണിയത്തിൻ്റെ അളവ് ക്രമാതീതമായി ഉയർന്നതായും കോളിഫോം ബാക്ടിരിയയുടെ സാന്നിധ്യവും കണ്ടെത്തിയത്. കുടുംബങ്ങൾ നഗരസഭക്ക് നൽകിയ പരാതിയിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ മലിനീകരണ പ്ലാൻ്റിൽ നിന്നും പൈപ്പ് വഴി മലിന…

Read More
Back To Top
error: Content is protected !!