Headlines
കോഴിക്കോട്ട് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

കോഴിക്കോട്ട് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

കോഴിക്കോട്:ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി.കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ ആദർശ് നാരായൺ ആണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലർച്ചെയാണ് സംഭവം. തേഞ്ഞിപ്പലം സ്വദേശിയാണ് ആദർശ്.കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസമാണ് ആദർശ് വീട്ടിൽ നിന്നും കോളേജിലെത്തിയത്.ഇതിന് പിന്നാലെ ആദർശ് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപാഠികൾ വ്യക്തമാക്കി. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് താഴെയാണ് ആദർശിനെ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. അതേസമയം കോളേജിൽ ഒരു തരത്തിലുള്ള…

Read More
ഒമിക്രോൺ ടെസ്റ്റിന്റെ പേരിലും സൈബർ തട്ടിപ്പിന് നീക്കം; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

ഒമിക്രോൺ ടെസ്റ്റിന്റെ പേരിലും സൈബർ തട്ടിപ്പിന് നീക്കം; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

ഒമിക്രോൺ ടെസ്റ്റിന്റെ പേരിലും സംസ്ഥാനത്ത് സൈബർ തട്ടിപ്പിന് നീക്കം. ജാഗ്രതാ നിർദ്ദേശവുമായി പോലീസ് ഒമിക്രോണിനായുള്ള പിസിആർ ടെസ്റ്റുമായി ബന്ധപ്പെട്ട് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പേരിൽ വ്യാജ ഇ-മെയിൽ, ലിങ്കുകൾ എന്നിവ അയച്ചു നൽകിയാണ് തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്വകാര്യ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ ഒറിജിനൽ വെബ്‌സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന കോവിഡ് 19 ഒമിക്രോൺ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്‌സൈറ്റിൽ പ്രവേശിക്കുന്നു. അതിൽ കൊറോണ, ഒമിക്രോൺ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒഴിവാക്കുവാൻ ജനങ്ങളെ…

Read More
ഒമിക്രോൺ: പുതുവത്സരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ” തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല

ഒമിക്രോൺ: പുതുവത്സരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ” തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കിലെന്ന് സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സർക്കാർ അറിയിച്ചു. നേരത്തെ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണങ്ങൾ. 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവിൽ 50…

Read More
കേരളത്തിൽ ഇന്ന് 2605 പേര്‍ക്ക് കൊവിഡ്

കേരളത്തിൽ ഇന്ന് 2605 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More
error: Content is protected !!