തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം : മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം : മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചിൻ്റെതാണ് നിര്‍ദേശം. പൂരം നടത്തിപ്പ് മാനദണ്ഡം അനുസരിച്ചും വ്യവസ്ഥാപിതവുമാകണമെന്നും കോടതി നിര്‍ദേശിച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നവരെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.  ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണന്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് നിര്‍ദേശം. ക്രമസമാധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന പോലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നും കൃത്യമായി പോലീസിനെ…

Read More
തെക്കന്‍ കേരളത്തിന് മുകളില്‍ ന്യൂനമര്‍ദ്ദ പാത്തി, ഏപ്രില്‍ 6 വരെ ശക്തമായ മഴ; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്കന്‍ കേരളത്തിന് മുകളില്‍ ന്യൂനമര്‍ദ്ദ പാത്തി, ഏപ്രില്‍ 6 വരെ ശക്തമായ മഴ; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ചക്രവാതച്ചുഴിയില്‍ നിന്നും തെക്കന്‍ കേരളത്തിന് മുകളില്‍ വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടു. അതോടൊപ്പം അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വരുന്ന കാറ്റിന്റെ സംയോജന ഫലമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ അഞ്ച് ജില്ലകളില്‍ കേന്ദ്ര…

Read More
ക്രിസ്മസ്–ന്യൂഇയർ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്, വിറ്റത് കണ്ണൂരിൽ

ക്രിസ്മസ്–ന്യൂഇയർ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്, വിറ്റത് കണ്ണൂരിൽ

തിരുവനന്തപുരം∙ ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം XD 387132 എന്ന ടിക്കറ്റിന്. കണ്ണൂരിലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. അനീഷ് എം.വി. എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം: XG 209286,XC 124583,XK 524144,XE 508599,XH 589440,XD 578394,XK 289137,XC 173582,XB 325009, XC 515987,XD 370820,XA 571412,XL 386518,XH 301330,XD 566622,XD 367274,XH 340460,XE 481212. XD 239953, XB 289525തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം…

Read More
അയൽക്കാരി പുഷ്പയെ കൊല്ലാൻ കഴിയാത്തതിൽ കടുത്ത നിരാശ; ചെന്താമര – nenmara double murder chenthamara

അയൽക്കാരി പുഷ്പയെ കൊല്ലാൻ കഴിയാത്തതിൽ കടുത്ത നിരാശ; ചെന്താമര – nenmara double murder chenthamara

അയൽക്കാരിയായ പുഷ്പയെ കൊല്ലാൻ കഴിയാത്തതിൽ കടുത്ത നിരാശയുണ്ടെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. താൻ നാട്ടിൽ വരാതിരിക്കാൻ പുഷ്പ ഉൾപ്പെടെയുള്ളവർ പോലീസിൽ നിരന്തരം പരാതി കൊടുത്തിരുന്നെന്ന് ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ചെന്താമര പറഞ്ഞു. പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണു പ്രതിയുടെ വെളിപ്പെടുത്തൽ. ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. വൻ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണു തെളിവെടുപ്പ് നടന്നത്. എട്ടു വാഹനങ്ങളിലായി നാനൂറോളം പോലീസ്…

Read More
നെന്മാറ ഇരട്ടക്കൊല; ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

നെന്മാറ ഇരട്ടക്കൊല; ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ മൂന്ന് മണി വരെയാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നതത്. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുധാകരനും അമ്മ ലക്ഷ്‌മിയും വെട്ടേറ്റുവീണ സ്ഥലത്തടക്കം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും. ഒരു മണിയോടെ ചെന്താമരയെ കൊലപാതകം നടന്ന പോത്തുണ്ടിയിൽ എത്തിക്കുക. പ്രതി ഒളിച്ചുതാമസിക്കുകയും ആയുധങ്ങൾ സൂക്ഷിക്കുകയും ചെയ്ത ഇയാളുടെ വീട്ടിലും തെളിവെടുപ്പ് നടത്തും….

Read More
ഭർത്താവിന്റെ ആകസ്മിക വിയോ​ഗം എടുത്തെറിഞ്ഞത് ദുരിത കയത്തിലേക്ക്! സിനിമ വിടാൻ ഇത് കാരണമായെന്ന് നടി ഭാനുപ്രിയ;  ഓർമ നഷ്ടപ്പെട്ട് തള്ളി നീക്കിയത് വർഷങ്ങളും| Actress Bhanupriyas life story

ഭർത്താവിന്റെ ആകസ്മിക വിയോ​ഗം എടുത്തെറിഞ്ഞത് ദുരിത കയത്തിലേക്ക്! ജീവിതം തകർന്നത് നൊടിയിടയിലെന്ന് നടി ഭാനുപ്രിയ

ജീവിതം തകർന്നത് നൊടിയിടയിലെന്ന് നടി ഭാനുപ്രിയ. രാജശില്‍പിയും അഴകിയരാവണനും കുലവും തുടങ്ങിയ മലയാളിക്ക് പ്രിയങ്കരമായ വേഷങ്ങള്‍ നിറഞ്ഞാടിയ താരത്തിനു ജീവിതം സമ്മാനിച്ചത് ദുരിതം നിറഞ്ഞ ഓർമകളായിരുന്നു. കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ് 54-കാരിയായ ഭാനുപ്രിയ വിവാഹ ജീവിതത്തിലും അതിനു ശേഷവും ഉണ്ടായ തിരിച്ചടികളെ ഓർത്തെടുക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെ പറ്റി തുറന്നുപറഞ്ഞുകൊണ്ട് ഭാനുപ്രിയ നല്‍കിയ അഭിമുഖം ചര്‍ച്ചയാവുകയാണ്. തന്റെ ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത ആഘാതം ഓര്‍മ നഷ്ടപ്പെടുന്നതിലേകക്ക് നയിച്ചുവെന്നും സിനിമയും ഏറ്റവും പ്രിയപ്പെട്ട നൃത്തവും വരെ ഉപേക്ഷിക്കേണ്ട…

Read More
ശബരിഎക്സ്പ്രസ്സിൽ വയോധികന് ടിടിഇയുടെ മർദ്ദനം

ശബരിഎക്സ്പ്രസ്സിൽ വയോധികന് ടിടിഇയുടെ മർദ്ദനം

ശബരിഎക്സ്പ്രസിൽ 70 കാരന് ടിടിഇയുടെ മർദ്ദനം. ബോഗി മാറികയറി എന്നാരോപിച്ച് വയോധികനെ ട്രയിനിൽ ടിടിഇ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. ഇന്ന് രാവിലെ മാവേലിക്കരയിൽ നിന്ന് കയറിയ വയോധികന് ചങ്ങനാശ്ശേരിയിൽ വെച്ചാണ് മർദ്ദനമേറ്റത്. പിന്നീട് യാത്രക്കാർ ഇടപെട്ടതോടെ ടിടിഇ പിന്തിരിഞ്ഞു. മർദ്ദനം നടത്തിയത് എസ് വിനോദ് എന്നു പേരുള്ള ടിടിഇ ആണെന് ദൃക്‌സാക്ഷി പറഞ്ഞു. സ്ലീപ്പർ ടിക്കറ്റായിരുന്നു ഇയാൾ എടുത്തിരുന്നത് എന്നാൽ സ്ലീപ്പർ ക്ലാസ്സ് രണ്ട് ബോഗികളിൽ മാത്രമേ അനുവദിക്കു എന്നായിരുന്നു ടിടിഇയുടെ വാദം. മുഖത്ത് അടിക്കുന്നത്…

Read More
മഞ്ചേരി ആമയൂരിൽ  വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍,അയല്‍വാസിയായ ആണ്‍സുഹൃത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മഞ്ചേരി ആമയൂരിൽ വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍,അയല്‍വാസിയായ ആണ്‍സുഹൃത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: മലപ്പുറം നവവധുവായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമയൂര്‍ സ്വദേശിയായ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് ഷൈമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പെണ്‍കുട്ടിക്ക് വിവാഹത്തില്‍ താത്പര്യമില്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അയല്‍വാസിയും ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിയുമായ  19കാരനെ കൈ…

Read More
Back To Top
error: Content is protected !!