മാളില്‍ നടിയെ ഉപദ്രവിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു
കൊച്ചി: മാളില്‍ വെച്ച് യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 25 വയസ്സിന് താഴെയുള്ള യുവാക്കളുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.മെട്രോ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. മെട്രോ റെയില്‍ വഴിയാണ് രണ്ട് പ്രതികളും മാളിലെത്തിയത്. സംഭവത്തിന് ശേഷം ഇരുവരും മെട്രോയില്‍ തന്നെ സൗത്ത് സ്റ്റേഷനിലേക്ക് പോയി. പ്രതികള്‍ എറണാകുളം ജില്ലക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് സൂചന. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി.പ്രതികള്‍ മാളിനുള്ളില്‍ കടക്കുമ്ബോള്‍ പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്ബരും പേരും നല്‍കുന്നതിനു പകരം…

