Headlines
വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണം; വിറകുശേഖരിക്കാൻ പോയ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണം; വിറകുശേഖരിക്കാൻ പോയ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

പുൽപ്പള്ളി∙ വയനാട്ടിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ ഊരുമൂപ്പൻ കൂമനാണ് കൊല്ലപ്പെട്ടത്. വിറകുശേഖരിക്കാൻ പോയ കൂമനെ പുഴയോരത്തു വച്ച് കടുവ പിടികൂടുകയായിരുന്നു. കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്തുവച്ചായിരുന്നു സംഭവം. അതേസമയം വയനാട്ടിൽ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനും മറ്റു തുടര്‍നടപടികളും വനം വകുപ്പ് നടത്തുന്നതാണ്. കടുവയെ തിരിച്ചറിയുന്നതിന് വനത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ ക്യാമറ ട്രാപ്പികള്‍…

Read More
കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

കല്‍പ്പറ്റ: വയനാട്ടിലെ കണിയാമ്പറ്റയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. തെര്‍മല്‍ ഡ്രോണുകളും കാമറ ട്രാപ്പുകളും റെഡിയാക്കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ചുവീതം വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് കടുവയെ കണ്ടെത്തി കാട്ടിലേക്ക് തുരത്താനാണ് ശ്രമം നടത്തുന്നത്. കൂടു സ്ഥാപിക്കാനും മയക്കുവെടി വെക്കാനുള്ള ഉത്തരവും വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. മറ്റു മാര്‍ഗമില്ലെങ്കില്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. അഞ്ചു വയസ്സു പ്രായമുള്ള ആൺ കടുവയാണ് ജനവാസ…

Read More
വയനാട്ടിൽ കടുവക്കായി തിരച്ചിൽ ഊർജിതം: പ​ച്ചി​ല​ക്കാ​ട് നിരോധനാജ്ഞ; അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ നിരീക്ഷണം

വയനാട്ടിൽ കടുവക്കായി തിരച്ചിൽ ഊർജിതം: പ​ച്ചി​ല​ക്കാ​ട് നിരോധനാജ്ഞ; അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ നിരീക്ഷണം

കൽപറ്റ: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ ഭീതി പടർത്തിയ കടുവയെ തിരിച്ചറിഞ്ഞു.  വയനാട് വന്യജീവി സങ്കേതത്തിലെ അഞ്ച് വയസുള്ള 112-ാം നമ്പർ കടുവയാണ് ജനവാസ മേഖലയിൽ ഇറങ്ങിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ തെർമൽ ഡ്രോൺ നിരീക്ഷണത്തിൽ പതിച്ച ദൃശ്യങ്ങളിൽ നിന്നാണ് ഡബ്ല്യു.എ.എൽ 112-ാം നമ്പർ കടുവയാണെന്ന് കണ്ടെത്തിയത്. അതേസമയം, കടുവയെ തുരുത്താനുള്ള നടപടികൾ വനം വകുപ്പ് ഊർജിതമാക്കി. വയനാട് പ​ച്ചി​ല​ക്കാ​ട് പ​ടി​ക്കം വ​യ​ലി​ൽ നിന്ന് കടുവ മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങിയോ എന്നും പരിശോധിക്കുന്നുണ്ട്. കടുവയുടെ സ​ഞ്ചാ​ര​പ​ഥം…

Read More
‘സിപ് ലൈൻ റൈഡിനിടെ അപകടം’; വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത ഇൻസ്റ്റ അക്കൗണ്ടിനെതിരെ കേസ്, സൈബ‍ർ പൊലീസ് അന്വേഷണം

‘സിപ് ലൈൻ റൈഡിനിടെ അപകടം’; വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത ഇൻസ്റ്റ അക്കൗണ്ടിനെതിരെ കേസ്, സൈബ‍ർ പൊലീസ് അന്വേഷണം

സുൽത്താൻ ബത്തേരി: വയനാട്ടിലെ സിപ് ലൈൻ റൈഡിനിടെ അപകടം എന്ന പേരിൽ വ്യാജാ വീഡിയോ പ്രചരിച്ച സംഭവത്തിൽ വയനാട് സൈബർ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വയനാട്ടിൽ സിപ്‌ലൈൻ റൈഡിനിടെ അപകടമുണ്ടായെന്നും അതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെയും ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിരുന്നു. ഇത് എ ഐ വീഡിയോ ആണെന്നും, വ്യാജ വീഡിയോ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തിൽ സമൂഹത്തിൽ ഭയമുളവാക്കുന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അഷ്കർ…

Read More
കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയില്‍ ഇടിച്ച് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം

കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയില്‍ ഇടിച്ച് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം

കൽപറ്റ/ബെംഗളൂരു : കർണാടകയിലെ ബേഗൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്ദുൽ ബഷീർ (54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ (28) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ബഷീറിന്റെ ഭാര്യ നസീമ, സഹോദരിയുടെ മകനും മരണപ്പെട്ട ജഫീറയുടെ ഭർത്താവുമായ മുഹമ്മദ് ഷാഫി, ഷാഫിയുടെ മകൻ ഹൈസം ഹാനാൻ (ഒരു വയസ്സ്) എന്നിവരെ…

Read More
എൻ.എം.വിജയന്റെ ആത്മഹത്യ: ഐ.സി. ബാലകൃഷ്ണൻ ഒന്നാം പ്രതി; പോലീസ് കുറ്റപത്രം സമർപ്പിച്ചു

എൻ.എം.വിജയന്റെ ആത്മഹത്യ: ഐ.സി. ബാലകൃഷ്ണൻ ഒന്നാം പ്രതി; പോലീസ് കുറ്റപത്രം സമർപ്പിച്ചു

കൽപറ്റ:വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. വയനാട് ഡിസിസി മുൻ പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. കേസിൽ നേരത്തെ അറസ്റ്റിലായ മൂന്നു പ്രതികൾക്കും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് അന്വേഷണ സംഘ തലവനും ബത്തേരി ഡിവൈഎസ്പിയുമായ കെ.കെ.അബ്ദുൽ ഷരീഫ് കുറ്റപത്രം…

Read More
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം; സ്‌നേഹവീടുകള്‍ക്ക് ഇന്ന് കല്ലിടും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം; സ്‌നേഹവീടുകള്‍ക്ക് ഇന്ന് കല്ലിടും

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള ഭവനം അടക്കം ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് ഉയരുക.വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിടും. കല്‍പ്പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ നിര്‍മിക്കുന്നത്. ഭാവിയില്‍ ഇരുനിലയാക്കാനാകുംവിധമാകും അടിത്തറ. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ്…

Read More
സുൽത്താൻ ബത്തേരിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

സുൽത്താൻ ബത്തേരിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരിയിലെ സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം താത്കാലിക ഹിസ്റ്ററി അധ്യാപകൻ ജയേഷിനെയാണ് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ വിദ്യാർത്ഥി കൗൺസിലിങിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശിയാണ് പിടിയിലായ ജയേഷ്. ഇയാൾക്കെതിരെ നേരത്തെയും പോക്സോ പരാതികൾ ഉയർന്നിരുന്നു. സ്കൂളിലെ കുട്ടിയെ അധ്യാപകനൊപ്പം പലയിടത്തായി കണ്ട നാട്ടുകാരാണ് വിഷയത്തിൽ പരാതി നൽകിയത്. ചൈൽഡ് ലൈൻ അധികൃതർ…

Read More
error: Content is protected !!