
മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് കോവിഡ്
മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ. ശൈലജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലാണ് എംഎൽഎ. കെ.കെ ശൈലജയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആശങ്ക പരത്തിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. ഇന്ന് 9066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂർ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂർ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309,…