തിരുവനന്തപുരം: കോവിഡ് പരിശോധനാ ചട്ടങ്ങളിൽ മാറ്റം. സമ്പർക്കത്തിൽ വന്ന എല്ലാവർക്കും പരിശോധന വേണ്ട. ഗുരുതര രോഗമുള്ളവർക്കും മുതിർന്നവർക്കും മാത്രമായിരിക്കും പരിശോധന. ലക്ഷണങ്ങളില്ലാത്തവർക്കും പരിശേധന വേണ്ടെന്ന് ഐസിഎംആർ. അതേസമയം ഇന്ന് സംസ്ഥാനത്ത് 30,895 പേർക്ക് ആദ്യ ദിനം കരുതൽ ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
19,549 ആരോഗ്യ പ്രവർത്തകർ, 2635 കൊവിഡ് മുന്നണി പോരാളികൾ, 8711 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകിയത്. തിരുവനന്തപുരം ജില്ലയാണ് ഏറ്റവുമധികം പേർക്ക് കരുതൽ ഡോസ് നൽകിയത്. തിരുവനന്തപുരം 6,455, കൊല്ലം 3,184, പത്തനംതിട്ട 1,731, ആലപ്പുഴ 1,742, കോട്ടയം 1,701, ഇടുക്കി 719, എറണാകുളം 2,855, തൃശൂർ 5,327, പാലക്കാട് 922, മലപ്പുറം 841, കോഴിക്കോട് 2,184, വയനാട് 896, കണ്ണൂർ 1,461, കാസർഗോഡ് 877 എന്നിങ്ങനേയാണ് കരുതൽ ഡോസ് നൽകിയത്