
സി.പി.എം അമരത്ത് വീണ്ടും എം.വി. ഗോവിന്ദൻ: 15 പുതുമുഖങ്ങൾ
കൊല്ലം: കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ എം.വി. ഗോവിന്ദന് നേതൃപദവിയിൽ തുടർച്ച നൽകി കൊല്ലം സംസ്ഥാന സമ്മേളനം. അനാരോഗ്യം കാരണം കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2022 ആഗസ്റ്റ് 28നാണ് എം.വി. ഗോവിന്ദൻ പാർട്ടി നേതൃത്വം ഏറ്റെടുത്തത്. തദ്ദേശസ്വയംഭരണ മന്ത്രിസ്ഥാനം രാജിവെച്ചായിരുന്നു പാർട്ടി സംസ്ഥാന നേതൃത്വത്തിലേക്കുള്ള എം.വി. ഗോവിന്ദന്‍റെ പ്രവേശനം. സിപിഎം സംസ്ഥാന സമിതിയിലേക്ക് 15 പുതുമുഖങ്ങളെ കൂടി തെരഞ്ഞെടുത്തു.മന്ത്രി വീണാ ജോർജ് പ്രത്യേക ക്ഷണിതാവാകും. ഡി.കെ. മുരളി എംഎൽഎ (തിരുവന്തപുരം),…