‘കെ-​റൈ​സ്’, ‘കെ-​റെ​യി​ൽ’ എ​ന്ന പോ​ലെ  ‘കെ-ബിയർ, ‘കെ- ബ്രാൻഡി’, കെ-റം’… പരിഹസിച്ച്​  പ്രതിപക്ഷം

‘കെ-​റൈ​സ്’, ‘കെ-​റെ​യി​ൽ’ എ​ന്ന പോ​ലെ ‘കെ-ബിയർ, ‘കെ- ബ്രാൻഡി’, കെ-റം’… പരിഹസിച്ച്​ പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്​ ബ്രൂ​വ​റി അ​നു​മ​തി​യെ​ച്ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച.  മ​ദ്യ​മൊ​ഴു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന്​ ആ​ശ​ങ്ക ഉ​യ​ർ​ന്നെ​ങ്കി​ലും മ​ദ്യ​നി​ർ​മാ​ണ​ശാ​ല​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​തി​നെ ശ​രി​വെ​ക്കു​ന്ന ​നി​ല​പാ​ടി​ലാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷം. ​മു​ഖ്യ​മ​​ന്ത്രി, എ​ക്​​സൈ​സ്​ മ​ന്ത്രി എ​ന്നി​വ​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ​സ​ർ​ക്കാ​റി​നെ പ്ര​തി​​രോ​ധ​ത്തി​ലാ​ക്കു​ന്ന വാ​ദ​മു​ഖ​ങ്ങ​ൾ ഒ​​ന്നൊ​ന്നാ​യി നി​ര​ത്തി. മ​ദ്യം സാ​മൂ​ഹി​ക വി​പ​ത്താ​ണെ​ന്നും മ​ദ്യ ഉ​പ​യോ​ഗം കു​റ​ച്ചു​​കൊ​ണ്ടു​വ​രു​മെ​ന്നും പ​റ​യു​ന്ന സ​ർ​ക്കാ​റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ന​യ​ത്തെ തി​രു​വ​ഞ്ചൂ​ർ ചോ​ദ്യം ചെ​യ്തു. പ്ര​ക​ട​ന പ​ത്രി​ക​യോ​ട്​ നീ​തി പാ​ലി​​ക്കേ​ണ്ടെ​യെ​ന്നും ന​യ​ത്തി​ൽ നി​ന്ന്​ ഒ​ളി​ച്ചോ​ടാ​ൻ കാ​ര​ണ​മെ​ന്തെ​ന്നും ചോ​ദി​ച്ചു. ‘ഒ​യാ​സി​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​​ മാ​ത്ര​മാ​ണ്​​ വ​ന്ന​തെ​ന്നും ഷോ​ർ​ട്ട്​ ലി​സ്റ്റ്​ ചെ​യ്​​തു​​വെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പ​രി​ച​യ സ​മ്പ​ത്ത്, സാ​മ്പ​ത്തി​ക പ്രാ​ധാ​ന്യം എ​ന്നി​വ​യൊ​ക്കെ പ​രി​ഗ​ണി​ച്ചെ​ന്നും ​സ​ർ​ക്കാ​റി​ന്​ സാ​മ്പ​ത്തി​ക ​ലാ​ഭം കി​ട്ടു​മെ​ന്നു​മൊ​ക്കെ​യാ​ണ്​ വി​ശ​ദീ​ക​ര​ണം. ഇ​ങ്ങെ​നെ​യാ​രു ഉ​ത്ത​ര​വ്​ ഒ​യാ​സി​സ്​ മാ​​നേ​ജ്​​മെ​ന്‍റി​ന​ല്ലാ​തെ ​ത​യാ​റാ​ക്കി ന​ൽ​കാ​നാ​വു​മോ’- തി​രു​വ​ഞ്ചൂ​ർ ചോ​ദി​ച്ചു.

മ​ദ്യ ഉ​പ​യോ​ഗം പ​ടി​പ​ടി​യാ​യി കു​റ​ക്കു​ന്ന ന​യം ന​ട​പ്പാ​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ​വ​രാ​ണ്​ മ​ദ്യ​ഫാ​ക്ട​റി​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന്​ ​ടി. ​സി​ദ്ദീ​ഖ്​ കു​റ്റ​പ്പെ​ടു​ത്തി. ഇ​വി​ടെ ​നി​ര​വ​ധി ‘കെ’ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ‘കെ-​റൈ​സ്’, ‘കെ-​റെ​യി​ൽ’ എ​ന്ന പോ​ലെ ‘കെ-​ബി​യ​ർ, ‘കെ- ​ബ്രാ​ൻ​ഡി’, കെ-​റം’ തു​ട​ങ്ങി​യ​വ വ​രാ​ൻ പോ​കു​ന്നു​വെ​ന്നും സി​ദ്ദീ​ഖ്​ പ​രി​ഹ​സി​ച്ചു.

ക​ർ​ണാ​ട​ക​ സ്​​പി​രി​റ്റ്​ ലോ​ബി​യെ തൊ​ട്ടാ​ൽ പൊ​ള്ളു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്​ ബ്രൂ​വ​റി വി​വാ​ദ​മെ​ന്ന്​ ​പി.​പി. ചി​ത്ത​ര​ഞ്ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ന്‍റെ ക​രു​ത്ത്​ ഡി​സ്റ്റി​ല​റി ഉ​ട​മ​ക​ളു​ടെ പ​ണ​മാ​ണ്. ക​ർ​ണാ​ട​ക ലോ​ബി​ക്ക്​ ന​ഷ്ടം വ​രു​മെ​ന്ന​തി​നാ​ലാ​ണ്​ കേ​ര​ള​ത്തി​ലെ മ​ദ്യം ഉ​ൽ​പാ​ദ​നം എ​തി​ർ​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക സ്പി​രി​റ്റ്​ വേ​ണ്ട, ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നെ​ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ- ചി​ത്ത​ര​ഞ്ജ​ൻ പ​റ​ഞ്ഞു. ക​ർ​ണാ​ട​യി​ലെ കോ​ൺ​ഗ്ര​സി​നെ സ്പി​രി​റ്റ്​ ​ലോ​ബി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള പ​രാ​മ​ർ​ശം സ​ഭാ​രേ​ഖ​യി​ൽ നി​ന്ന്​ നീ​ക്ക​ണ​മെ​ന്ന പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റ ആ​വ​ശ്യം പ​രി​ശോ​ധി​ക്കാ​മെ​ന്ന്​ സ്​​പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

Back To Top
error: Content is protected !!