മലപ്പുറത്ത് ലഹരിസംഘത്തിന് എയ്‍ഡ്സ് സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പ് ജയിലിൽ നടത്തിയ പരിശോധനയിൽ: രോഗം സ്ഥിരീകരിച്ചതിൽ 6 പേർ ഇതര സംസ്ഥാന തൊഴിലാളികൾ, ഉപയോഗിച്ചത് ഒരേ സൂചി

മലപ്പുറത്ത് ലഹരിസംഘത്തിന് എയ്‍ഡ്സ് സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പ് ജയിലിൽ നടത്തിയ പരിശോധനയിൽ: രോഗം സ്ഥിരീകരിച്ചതിൽ 6 പേർ ഇതര സംസ്ഥാന തൊഴിലാളികൾ, ഉപയോഗിച്ചത് ഒരേ സൂചി

വളാഞ്ചേരി: മലപ്പുറത്ത് ലഹരിസംഘത്തിന് എയ്‍ഡ്സ് സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പ് ജയിലിൽ നടത്തിയ പരിശോധനയിലെന്നു വിവരം. കഴിഞ്ഞ ഡിസംബറിലാണ് എയ്‍ഡ്സ് കൺട്രോൾ സൊസൈറ്റി ജയിലിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണു ലഹരി സംഘത്തിൽപെട്ടൊരാൾക്ക് എയ്ഡ്സ് സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുടെ സുഹൃത്തിനെ ആരോഗ്യ വകുപ്പു വിളിച്ചുവരുത്തി. പരിശോധനയില്‍ ആ സുഹൃത്തിനും എച്ച്ഐവി സ്ഥിരീകരിച്ചു. എച്ച്ഐവി ബാധിച്ച 2 പേരും ലഹരി സംഘത്തിൽപെട്ടവരാണെന്നറിഞ്ഞതോടെ ഇവരുമായി ബന്ധമുള്ള മറ്റു 10 പേരിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഇതിൽ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു….

Read More
നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍; അമ്മ കസ്റ്റഡിയില്‍

നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍; അമ്മ കസ്റ്റഡിയില്‍

തൊടുപുഴ: ഇടുക്കി അരമനപ്പാറ എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം തേയില തോട്ടത്തില്‍ നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ഏലത്തോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളുടേതാണ് കുഞ്ഞ്. എസ്റ്റേറ്റില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെ നായ്ക്കള്‍ എന്തോ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നോക്കുമ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടത്. ഇവര്‍ ഉടന്‍ വിവരം രാജക്കാട് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂനം സോറന്‍ എന്ന യുവതിയെ പൊലീസ്…

Read More
പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാർഥികൾ എത്തിയത് മദ്യവുമായി; ബാഗിൽ മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപ

പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാർഥികൾ എത്തിയത് മദ്യവുമായി; ബാഗിൽ മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപ

കോഴഞ്ചേരി: കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായെത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാർഥികൾ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗിൽനിന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. നാല് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ കൗൺസലിങ് നൽകിയതായാണ് വിവരം. പരീക്ഷ എഴുതാൻ രാവിലെ ഒരു വിദ്യാർഥി മദ്യപിച്ചാണ് എത്തിയത്. സംശയം തോന്നിയ അധ്യാപകർ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോൾ മദ്യക്കുപ്പിയും ആഘോഷം നടത്താൻ ശേഖരിച്ച പതിനായിരത്തിൽപരം രൂപയും കണ്ടെടുത്തെന്നു പൊലീസ്…

Read More
കുഞ്ഞ് ജനിച്ച സന്തോഷത്തിന് ലഹരിപാർട്ടി; 4 യുവാക്കൾ പിടിയിൽ

കുഞ്ഞ് ജനിച്ച സന്തോഷത്തിന് ലഹരിപാർട്ടി; 4 യുവാക്കൾ പിടിയിൽ

കൊല്ലം: കുഞ്ഞു ജനിച്ച സന്തോഷത്തിൽ പത്തനാപുരത്ത് ലഹരിപാർട്ടി നടത്തിയ തിരുവനന്തപുരം സ്വദേശികളെ എക്സൈസ് അറസ്റ്റു ചെയ്തു. പത്തനാപുരത്തെ ലോഡ്ജിൽനിന്നാണ് 4 യുവാക്കളെ അറസ്റ്റു ചെയ്തത്. മുറിയിൽനിന്ന് രാസലഹരി ഉൾപ്പെടെ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമൂല സ്വദേശി ടെർബിന്‍ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായാണു ലഹരി പാർട്ടി സംഘടിപ്പിച്ചത്. ഇതിനായി ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. 46 മില്ലിഗ്രാം എംഡിഎംഎ, 22…

Read More
ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ‘ഫെഫ്ക’; സിനിമാ സെറ്റുകളിൽ ഏഴംഗ സമിതി രൂപീകരിക്കും

ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ‘ഫെഫ്ക’; സിനിമാ സെറ്റുകളിൽ ഏഴംഗ സമിതി രൂപീകരിക്കും

കൊച്ചി: ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ഫെഫ്ക (FEFKA). സംവിധായകനും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട ഏഴ് പേരടങ്ങുന്ന സംഘം സിനിമാ സെറ്റുകളിൽ രൂപീകരിക്കും. ഇതോടെ പുറത്തു നിന്നുള്ള പരിശോധനയുടെ ആവശ്യം വരില്ലെന്ന് ഫെഫ്ക ചെയർമാൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ വിവരം എക്‌സൈസിന് കൈമാറാനാണ് തീരുമാനം. ഫെഫ്കയുടെ കൺവൻഷനിൽ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ലഹരി വിരുദ്ധ സന്ദേശം നൽകി. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരായ ഫെഫ്കയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി മഹിപാൽ യാദവ്…

Read More
സപ്ലൈകോ തേയില വാങ്ങിയതിൽ ക്രമക്കേട്: കുറ്റപത്രം സമർപ്പിച്ച് ഇ.ഡി

സപ്ലൈകോ തേയില വാങ്ങിയതിൽ ക്രമക്കേട്: കുറ്റപത്രം സമർപ്പിച്ച് ഇ.ഡി

കൊച്ചി: സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. സപ്ലൈകോ തേയില വിഭാഗം മുൻ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ് ഉൾപ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കുറ്റപത്രം. തേയില വാങ്ങിയതിലെ ക്രമക്കേടിലൂടെ സപ്ലൈകോക്ക് ഏകദേശം 8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സപ്ലൈകോ തേയില വിഭാഗം മുൻ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ടീ ടേസ്റ്റർ അശോക് ഭണ്ഡാരി, ഹെലിബറിയ ടീ എസ്റ്റേറ്റ് അധികൃതർ അടക്കമുള്ളവർ പ്രതികളായ കേസിലാണ് ഇ.ഡി കുറ്റപത്രം. കൊച്ചി കലൂർ പിഎംഎൽഎ കോടതിയിലാണ്…

Read More
കോഴിക്കോട്ടെ ആസിഡ് ആക്രമണം: പ്രശാന്ത് ആസിഡ് പരീക്ഷിച്ചത് സ്വന്തം കയ്യിൽ, മകനെ കൊണ്ട് കൃത്യം ചെയ്യിക്കാൻ ശ്രമം

കോഴിക്കോട്ടെ ആസിഡ് ആക്രമണം: പ്രശാന്ത് ആസിഡ് പരീക്ഷിച്ചത് സ്വന്തം കയ്യിൽ, മകനെ കൊണ്ട് കൃത്യം ചെയ്യിക്കാൻ ശ്രമം

കോഴിക്കോട്: ചെറുവണ്ണൂർ ആസിഡ് ആക്രമണക്കേസിലെ പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്. മുൻ ഭാര്യ പ്രവിഷയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് മുഖം വിരൂപമാക്കാനെന്നാണ് പ്രശാന്ത് പോലീസിന് മൊഴി നൽകിയത്. കൂടെ താമസിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ആസിഡ് ഒഴിക്കാനുള്ള തീരുമാനമെടുത്തത്. പരീക്ഷണം നടത്തിയ ശേഷമാണ് ആസിഡ് ഒഴിച്ചതെന്നും പ്രശാന്ത്. ആദ്യം സ്വന്തം കയ്യിൽ ഒഴിച്ചാണ് തൊലി കരിയുമോ എന്ന് നോക്കിയത്. ​ഗുരുതരപൊള്ളലേൽക്കുമെന്ന് മനസ്സിലായതോടെയാണ് കൃത്യം ചെയ്യാൻ തീരുമാനിച്ചത്. ആദ്യം മൂത്തമകനെക്കൊണ്ട് കൃത്യം ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാൽ മകൻ തയ്യാറായില്ല. തുടർന്നാണ്…

Read More
മമ്മൂട്ടിക്ക് വേണ്ടി വഴിപാട്: മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം-തിരുവിതാംകൂർ ദേവസ്വം ബോർഡ്

മമ്മൂട്ടിക്ക് വേണ്ടി വഴിപാട്: മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം-തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെ രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് സംബന്ധിച്ച് മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല ക്ഷേത്രത്തിൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയിരുന്നു. ഈ വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി കഴിഞ്ഞദിവസം നടൻ മോഹൻലാൽ അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രസ്താവനയാണ്. മോഹൻലാൽ ശബരിമല ദർശനം നടത്തിയ വേളയിൽ നടൻ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാധ്യമങ്ങൾ വഴി പ്രചരിച്ചത്. വഴിപാട് ഒടുക്കുമ്പോൾ കൗണ്ടർ…

Read More
Back To Top
error: Content is protected !!