നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍; അമ്മ കസ്റ്റഡിയില്‍

നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍; അമ്മ കസ്റ്റഡിയില്‍

തൊടുപുഴ: ഇടുക്കി അരമനപ്പാറ എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം തേയില തോട്ടത്തില്‍ നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ഏലത്തോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളുടേതാണ് കുഞ്ഞ്. എസ്റ്റേറ്റില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെ നായ്ക്കള്‍ എന്തോ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നോക്കുമ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടത്. ഇവര്‍ ഉടന്‍ വിവരം രാജക്കാട് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂനം സോറന്‍ എന്ന യുവതിയെ പൊലീസ്…

Read More
ബിജു ജോസഫിന്റെ കൊലപാതകം; കരാർ ലംഘനം പ്രകോപനമായി, 3 ദിവസത്തെ ആസൂത്രണം

ബിജു ജോസഫിന്റെ കൊലപാതകം; കരാർ ലംഘനം പ്രകോപനമായി, 3 ദിവസത്തെ ആസൂത്രണം

ഇടുക്കി: തൊടുപുഴയിൽ ബിജു ജോസഫ് കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണം ഇടപാടിനെ ചൊല്ലി കേസിലെ പ്രതി ജോമോന് ബിജുവിനോട് വിരോധമുണ്ടായിരുന്നു. ചെറുപുഴയിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജോമോന് ഒരു ലക്ഷം രൂപയോളം ബിജു നൽകാൻ ഉണ്ടായിരുന്നു. ഇത് ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ മൂന്ന് ദിവസത്തെ ആസൂത്രണമുണ്ടായിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തുന്നു. ബിജുവിന്റെ ഓരോ നീക്കങ്ങളും പ്രതികൾ നിരീക്ഷിച്ചിരുന്നു. ഈ മാസം 15നാണ് ബിജുവിനെ ലക്ഷ്യമിട്ട് എത്തിയത്.19ന് രാത്രി തട്ടിക്കൊണ്ടുപോകാൻ ആയിരുന്നു…

Read More
ചായയെന്നു വിശ്വസിപ്പിച്ച് 12കാരനെ മദ്യം കുടിപ്പിച്ചു; ഇടുക്കിയിൽ യുവതി അറസ്റ്റിൽ

ചായയെന്നു വിശ്വസിപ്പിച്ച് 12കാരനെ മദ്യം കുടിപ്പിച്ചു; ഇടുക്കിയിൽ യുവതി അറസ്റ്റിൽ

പീരുമേട് (ഇടുക്കി): 12 വയസ്സുകാരനു മദ്യം നൽകിയ കേസിൽ യുവതി അറസ്റ്റിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്ക (26) ആണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ്, യുവതിയെ കോടതിയിൽ ഹാജരാക്കി. കട്ടൻ ചായ ആണെന്നു വിശ്വസിപ്പിച്ചാണു കുട്ടിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് മദ്യം നൽകിയതെന്നു പൊലീസ് പറഞ്ഞു. മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ കാര്യം തിരക്കി….

Read More
ബിജു ജോസഫ് കൊലക്കേസ് : മുൻ ബിസിനസ് പങ്കാളി ജോമോൻ അറസ്റ്റിൽ, കൊലയിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാട്

ബിജു ജോസഫ് കൊലക്കേസ് : മുൻ ബിസിനസ് പങ്കാളി ജോമോൻ അറസ്റ്റിൽ, കൊലയിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാട്

തൊടുപുഴ: ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നാല് പ്രതികളാണ് കേസിലുള്ളത്. ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ ചുമത്തി നാടുകടത്തിയ…

Read More
രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് ഒൻപതാംക്ലാസുകാരൻ തൂങ്ങി മരിച്ചു

രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് ഒൻപതാംക്ലാസുകാരൻ തൂങ്ങി മരിച്ചു

തൊടുപുഴ (ഇടുക്കി): കാഞ്ചിയാറിൽ ഒൻപതാംക്ലാസുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പതിനാലുവയസുകാരനായ വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. ഫോണുപയോഗത്തെച്ചൊല്ലിയും പഠിക്കുന്നതുമായി ബന്ധപ്പെട്ടും രക്ഷിതാവ് കുട്ടിയെ ശകാരിച്ചിരുന്നു. മാതാപിതാക്കൾ ജോലിക്കുപോയിരിക്കുകയായിരുന്നു. ഇവർ കുട്ടിയെ വിളിച്ചിട്ട് കിട്ടാതായതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവർ വന്ന് നോക്കുമ്പോൾ അടുക്കളയുടെ ഭാ​ഗത്തായി തൂങ്ങിമരിച്ച നിലയിലായി കുട്ടിയെ കണ്ടെത്തുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More
ഗ്രാമ്പിയിലെ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു

ഗ്രാമ്പിയിലെ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു

വണ്ടിപ്പെരിയാർ(ഇടുക്കി): ഗ്രാമ്പിയിൽ ജനവാസമേഖലയിൽ ഭീതിപരത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടിയെങ്കിലും താമസിയാതെ കടുവ ചത്തു. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. വലയിലാക്കിയ കടുവയെ കൂട്ടിലാക്കി വാഹനത്തിൽ തേക്കടിയിലേക്ക് കൊണ്ടുപോവാനുള്ള ശ്രമത്തിനിടെയാണ് കടുവ ചത്തത്. രണ്ടുദിവസമായി കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം നടത്തുകയായിരുന്നു.ഞായറാഴ്ച നടത്തിയ പരിശോധനയിൽ, കടുവ മറ്റൊരു സ്ഥലത്തേക്ക്‌ മാറിപ്പോയതായി തിരിച്ചറിഞ്ഞു. തുടർന്ന് വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ഞായറാഴ്ച ഏറെ വൈകിയും വനപാലകർ തിരച്ചിൽ…

Read More
ഇടുക്കിയിൽ ഭീതി പരത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാന്‍ നീക്കം, ജാഗ്രതാ നിര്‍ദേശം

ഇടുക്കിയിൽ ഭീതി പരത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാന്‍ നീക്കം, ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: ഇടുക്കി അരണക്കല്ലില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കടുവയെ കണ്ടെത്തി. തൊഴിലാളികളുടെ ലയത്തിന് സമീപമാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് കടുവയെ ട്രാക്ക് ചെയ്തത്. വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തിയ ലയത്തിന്റെ വേലിക്ക് സമീപത്താണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ നിരീക്ഷിച്ചു വരികയാണ്. കടുവയെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടന്നു. വെറ്ററിനറി ഡോക്ടര്‍ അനുരാജും സംഘവും കടുവയുടെ സമീപത്തേക്ക് പോയി. ലയത്തിലുള്ള തോട്ടം തൊഴിലാളികളോട് ഇന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രതാ…

Read More
ഇടുക്കിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തിയില്ല: വനത്തിലേക്ക് തിരിച്ചു പോയെന്ന് കരുതുന്നതായി വനംവകുപ്പ്

ഇടുക്കിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തിയില്ല: വനത്തിലേക്ക് തിരിച്ചു പോയെന്ന് കരുതുന്നതായി വനംവകുപ്പ്

ഇടുക്കി: ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇന്നും മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല. കടുവ കാട്ടിലേക്ക് കയറിയതായാണ് നിഗമനം എന്ന് കോട്ടയം ഡി എഫ് ഒ എൻ രാജേഷ് പറഞ്ഞു. രാത്രി വരെ ഗ്രാമ്പി പള്ളിക്ക് സമീപം കണ്ട കടുവയെ രാവിലെ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ തേക്കടിയിൽ നിന്നും സ്നിഫർ ഡോഗിനെ എത്തിച്ചു. ഡോഗിനെ ഉപയോഗിച്ചുള്ള പരിശോധനയിൽ കടുവ ഹില്ലാഷ്, അരണക്കൽ മേഖലയിലേക്ക് നീങ്ങിയതായി കണ്ടെത്തി. പല സംഘങ്ങൾ ആയി…

Read More
Back To Top
error: Content is protected !!