
ബൂസ്റ്റർ ഡോസിനും കോവിഡിനെ ചെറുക്കാനാകില്ലേ? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ…
കോവിഡ് ബൂസ്റ്റർ ഡോസിനും കാലാവധിയുണ്ടെന്ന് പഠന റിപ്പോർട്ട്. മുതിർന്നവരിൽ കോവിഡ് ബൂസ്റ്റർ ഡോസ് എടുത്ത് മൂന്നു മാസത്തിനുള്ളിൽ ഒമിക്രോൺ വകഭേദത്തിനെതിരെ ഉണ്ടാകുന്ന ന്യൂട്രലൈസിങ് ആൻറിബോഡികളുടെ തോത് കുറയുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസസ് ആണ് പഠനം നടത്തിയത്. സെൽ റിപ്പോർട്സ് മെഡിസിൻ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഗവേഷണത്തിൻറെ ഭാഗമായി അമേരിക്കയിൽ സിംഗിൾ ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് മിക്സ് ആൻഡ് മാച്ച് അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകി. ചിലർക്ക് അവർ നേരത്തെ…