Headlines

പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. വ്യാഴാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം. ഡി കാറ്റഗറിയിലാണ് കടപ്രയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വൈറസിന്റെ ജനിതക മാറ്റംവന്ന ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ തീരുമാനം.

24 മുതല്‍ മുകളിലേക്ക് ടിപിആര്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.കേരളം ഉള്‍പ്പെടെ ഡെല്‍റ്റാ പ്ലസ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.

error: Content is protected !!