
മദ്യം വിളമ്പാന്‍ വിദേശവനിതകള്‍; കൊച്ചിയിലെ ബാര്‍ ഹോട്ടലിനെതിരേ കേസ്, മാനേജര്‍ അറസ്റ്റില്‍
കൊച്ചി: വിദേശവനിതകളെ മദ്യം വിളമ്പാന്‍ ഏര്‍പ്പാടാക്കിയതിന് ബാര്‍ ഹോട്ടലിനെതിരേ എക്സൈസ് കേസെടുത്തു. കൊച്ചി കപ്പല്‍ശാലയ്ക്ക് സമീപത്തെ ‘ഫ്ളൈ-ഹൈ’ ഹോട്ടലിനെതിരേയാണ് കേസെടുത്തത്. സ്ത്രീകള്‍ മദ്യം വിളമ്പിയതിനും ബാറിലെ സ്റ്റോക്ക് രജിസ്റ്ററില്‍ അപകാതകയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഹോട്ടല്‍ മാനേജറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഹോട്ടലില്‍ വിദേശവനിതകള്‍ മദ്യം വിളമ്പുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് എക്സൈസ് സംഘം ഹോട്ടലില്‍ പരിശോധന നടത്തിയത്. കേരളത്തിലെ വിദേശമദ്യ നിയമപ്രകാരം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നാണ് എക്സൈസിന്റെ ഭാഷ്യം. മാത്രമല്ല,…