
70 കോടി സൂര്യന്മാർക്ക് തുല്യമായ ഒരു സൂപ്പർമാസിവ് തമോഗർത്തം കണ്ടെത്തി; ഇതുവരെ കണ്ടെത്തിയതിൽ വലുതും ശക്തവുമായ തമോദ്വാരം | a black hole
ഇതുവരെ തിരിച്ചറിഞ്ഞതില്‍ വച്ച് ഏറ്റവും ദൂരെയുള്ള തമോഗർത്തം (തമോദ്വാരം) ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. 70 കോടി സൂര്യന്മാർക്ക് തുല്യമായ പിണ്ഡമുള്ള ഒരു സൂപ്പർമാസിവ് തമോദ്വാരം ആണിത്. J0410−0139 എന്ന് പേരിട്ടിരിക്കുന്ന തമോഗർത്തം ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതും ശക്തവുമായ തമോദ്വാരമാണ്. ഭൂമിയിൽ നിന്ന് 12.9 ബില്യൺ പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ദൂരെയുള്ള ബ്ലാസാറാണിത് എന്നും ആസ്ട്രോഫിസിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എന്താണ് ബ്ലാസാർ? കേന്ദ്രങ്ങളിൽ അതിബൃഹത്തായ തമോഗർത്തങ്ങളുള്ള ഒരു തരം…