Headlines

താല്‍ക്കാലിക ആണവ കരാര്‍ വാഗ്ദാനവുമായി ട്രംപ്: അമേരിക്കയുടെ ചൊല്‍പ്പടിക്ക് നില്‍ക്കില്ലെന്ന് ഇറാന്‍

താല്‍ക്കാലിക ആണവ കരാര്‍ വാഗ്ദാനവുമായി ട്രംപ്: അമേരിക്കയുടെ ചൊല്‍പ്പടിക്ക് നില്‍ക്കില്ലെന്ന് ഇറാന്‍

മേരിക്കയും ഇറാനും തമ്മില്‍ ഒരു വലിയ ആണവ കരാറില്‍ ഒപ്പു വെയ്ക്കുമോ? അതോ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഈ കരാറിനെ തള്ളിക്കളയുമോ? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ലോകം മുഴുവനും ഉയരുന്നത്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും ചില ഇളവുകള്‍ വന്നട്ടുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി ചെറിയ അളവില്‍ യുറേനിയം സമ്പുഷ്ടമാക്കുന്നത് തുടരാന്‍ ഇറാനെ അനുവദിക്കുന്ന ഒരു പദ്ധതി അമേരിക്ക നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുമോ എന്നതാണ് അമേരിക്കയുടെ ഭയം. ഇറാന് ഒരിക്കലും ആണവ ബോംബ് നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ് ട്രംപിന്റെ അകാശവാദം. ആണവായുധ നിര്‍മ്മാണത്തിനായുള്ള യുറേനിയം സമ്പുഷ്ടമാക്കുന്നത് തടയുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം.

നിലവില്‍, ഇറാന് കുറഞ്ഞ അളവില്‍ യുറേനിയം സമ്പുഷ്ടമാക്കാന്‍ കഴിയും, അതേസമയം അമേരിക്ക, സൗദി അറേബ്യ, യുഎഇ, തുടങ്ങിയവര്‍ പുതിയ ആണവ ഇന്ധന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഒരു പ്രാദേശിക കണ്‍സോര്‍ഷ്യം രൂപീകരിച്ചു. ഇവ വൈദ്യുതി നിലയങ്ങള്‍ക്ക് ഇന്ധനം നല്‍കും. ഇറാന് ആനുകൂല്യങ്ങള്‍ ലഭിച്ചുതുടങ്ങിയാല്‍, രാജ്യത്ത് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തേണ്ടിവരും.

Donald Trump

യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശം ഉപേക്ഷിക്കില്ലെന്ന് ഇറാന്‍

എന്നാല്‍, യുറേനിയം സമ്പുഷ്ടമാക്കാന്‍ തങ്ങള്‍ക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു . ‘യുറേനിയം സമ്പുഷ്ടമാക്കാനുള്ള തങ്ങളുടെ അവകാശത്തെ മാനിക്കാതെ ഒരു കരാറും ഉണ്ടാകില്ല’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ഉടന്‍ തന്നെ ഉചിതമായ മറുപടി അയയ്ക്കുമെന്നും നയതന്ത്രത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അരാഗ്ചി പറഞ്ഞു. നതാന്‍സിലും ഫോര്‍ഡോയിലുമുള്ള തങ്ങളുടെ പ്രധാന ആണവ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ആശങ്കാകുലരാണ്.

അതേസമയം, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (IAEA) മേല്‍നോട്ടത്തിലുള്ള നിര്‍ദ്ദിഷ്ട കണ്‍സോര്‍ഷ്യം, ഇറാനും സമീപ രാജ്യങ്ങള്‍ക്കും സമാധാനപരമായ ഉപയോഗത്തിനായി ആണവ ഇന്ധനം വിതരണം ചെയ്യും. അമേരിക്കയുടെ വാഗ്ദാനങ്ങളില്‍ ഇറാന് ഇപ്പോഴും വിശ്വാസം കുറവാണ്. 2018-ല്‍ ഒബാമയുടെ കാലത്തെ ആണവ കരാറില്‍ നിന്ന് പിന്മാറിയത് ആവര്‍ത്തിക്കാതിരിക്കാന്‍ ട്രംപോ അദ്ദേഹത്തിന്റെ പിന്‍ഗാമികളോ എന്ത് ഉറപ്പാണ് നല്‍കുന്നതെന്ന് ടെഹ്റാനിലെ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു.

Ayatollah Ali Khamenei

തന്റെ ആദ്യ ഭരണകാലത്ത്, ട്രംപ് അമേരിക്കയെ ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍വലിച്ചു, ഇത് ഔദ്യോഗികമായി ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെസിപിഒഎ) എന്നറിയപ്പെടുന്നു. ഇറാന്റെ ആണവ അഭിലാഷങ്ങളെ തടയുന്നതിലും രാജ്യത്തിന്റെ ആണവ പരിപാടി വികസിപ്പിക്കുന്നത് തുടരാന്‍ അനുവദിക്കുന്നതിലും പരാജയപ്പെട്ട ഒരു ‘ ഭയാനകമായ ഏകപക്ഷീയമായ കരാര്‍ ‘ എന്നാണ് ട്രംപ് കരാറിനെ വിശേഷിപ്പിച്ചത്.

error: Content is protected !!