തിരുവനന്തപുരം :കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് വെളിപ്പെടുത്തി ഐസിഎംആര്‍ .ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം അറിയിച്ചത് . രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും സംഘടന മുന്നറിയിപ്പ് നല്കി.
മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങളെന്നും അറിയിച്ചു . ദേശീയ നിരക്കിനെക്കാളും ഉയര്‍ന്ന തോതിലാണ് ഇവിടെ കൊവിഡ് കേസുകളിലെ വര്‍ധനയുണ്ടാകുന്നത്. 100ൽ അധികം കോവിഡ് മരണങ്ങളാണ് കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ പ്രതിദിനം സ്ഥിരീകരിക്കുന്നത്.