അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് സൂചന. ഉച്ചയ്ക്കാണ് സംഭവം. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന സമയത്ത് ഇരുവരും മെമുവിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബപ്രശ്‌നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ പെട്ടെന്ന് തോന്നാനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍…

Read More
‘ലഹരി ഉപയോഗിച്ചതിന് സാക്ഷികളില്ല’; യു പ്രതിഭ എംഎല്‍എയുടെ മകന്‍ പ്രതിയായ കഞ്ചാവ് കേസില്‍ എക്‌സൈസ് വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

‘ലഹരി ഉപയോഗിച്ചതിന് സാക്ഷികളില്ല’; യു പ്രതിഭ എംഎല്‍എയുടെ മകന്‍ പ്രതിയായ കഞ്ചാവ് കേസില്‍ എക്‌സൈസ് വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത നടപടിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. എംഎല്‍എ നല്‍കിയ പരാതി അന്വേഷിച്ച അസിറ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കി റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളുള്ളത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചപ്പോള്‍ നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. സംഘത്തെ പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികളില്‍ വീഴ്ചയുണ്ടായി. ഇത്തരം…

Read More
അയല്‍വാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങിമരിച്ച നിലയില്‍

അയല്‍വാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ആറാം മൈലില്‍ അയല്‍വാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം നാലാംവാര്‍ഡ് കിഴക്കേ തമ്പുരാങ്കല്‍ കെ ജി രജീഷ് (43) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് രതീഷ് ജീവനൊടുക്കിയത്. ഈ മാസം 10-ാം തീയതിയാണ് തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജ് ജീവനക്കാരന്‍ ഗോപകുമാര്‍ (55) എന്നയാളുടെ ചെവി രജീഷ് കടിച്ചെടുത്തത്. ബസ് സ്റ്റോപ്പില്‍ മരുമകളെ കാത്തുനില്‍ക്കുകയായിരുന്ന ഗോപകുമാറിനെ രജീഷ് ആക്രമിച്ച് ചെവി കടിച്ചെടുത്തു എന്നായിരുന്നു പരാതി. കേസില്‍…

Read More
വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ∙ കായംകുളം പുള്ളിക്കണക്കിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ശ്രീ നിലയത്തിൽ രാജേശ്വരി (48)യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശ്രീവൽസൻ പിള്ള (58)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Read More
വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ച് നാലം​ഗസംഘം പണവും സ്വർണവും കവർന്നു; സഹായിയായ സ്ത്രീയെ കാണാനില്ല

വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ച് നാലം​ഗസംഘം പണവും സ്വർണവും കവർന്നു; സഹായിയായ സ്ത്രീയെ കാണാനില്ല

ആലപ്പുഴ: മാമ്പുഴക്കരയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മ എന്ന 62കാരിയെയാണ് ബന്ദിയാക്കി കവർച്ച നടത്തിയത്. വീട്ടുസഹായത്തിനായി നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ കാണാനില്ലെന്ന പരാതിയും ഇതിനുപിന്നാലെ ഉയർന്നിരിക്കുകയാണ്. കുറച്ചധികം നാളുകളായി വീട്ടിൽ ഒറ്റയ്ക്കാണ് കൃഷ്ണമ്മ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിലെത്തിയ നാലം​ഗസംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മർദിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വർണവും 36,000 രൂപയും ഓട്ടുവിളക്കും പാത്രങ്ങളും എ.ടി.എം കാർഡും കവർന്നശേഷം രക്ഷപ്പെടുകയുംചെയ്തു. ആദ്യത്തെ അടിയിൽത്തന്നെ…

Read More
വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു: മരണകാരണം തലയ്ക്കേറ്റ ക്ഷതം; ഭർത്താവ് അറസ്റ്റിൽ

വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു: മരണകാരണം തലയ്ക്കേറ്റ ക്ഷതം; ഭർത്താവ് അറസ്റ്റിൽ

ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനി സിജി (46) മരണപ്പെട്ടത് ആക്രമണത്തില്‍ തലയ്‌ക്കേറ്റ പരിക്കുമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സിജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. അമ്മയുടെ മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടിയുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛന്‍ സോണിയ്‌ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. മരണകാരണം തലയ്‌ക്കേറ്റ പരിക്കാണെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് സോണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു മാസക്കാലം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന…

Read More
ശബരിഎക്സ്പ്രസ്സിൽ വയോധികന് ടിടിഇയുടെ മർദ്ദനം

ശബരിഎക്സ്പ്രസ്സിൽ വയോധികന് ടിടിഇയുടെ മർദ്ദനം

ശബരിഎക്സ്പ്രസിൽ 70 കാരന് ടിടിഇയുടെ മർദ്ദനം. ബോഗി മാറികയറി എന്നാരോപിച്ച് വയോധികനെ ട്രയിനിൽ ടിടിഇ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. ഇന്ന് രാവിലെ മാവേലിക്കരയിൽ നിന്ന് കയറിയ വയോധികന് ചങ്ങനാശ്ശേരിയിൽ വെച്ചാണ് മർദ്ദനമേറ്റത്. പിന്നീട് യാത്രക്കാർ ഇടപെട്ടതോടെ ടിടിഇ പിന്തിരിഞ്ഞു. മർദ്ദനം നടത്തിയത് എസ് വിനോദ് എന്നു പേരുള്ള ടിടിഇ ആണെന് ദൃക്‌സാക്ഷി പറഞ്ഞു. സ്ലീപ്പർ ടിക്കറ്റായിരുന്നു ഇയാൾ എടുത്തിരുന്നത് എന്നാൽ സ്ലീപ്പർ ക്ലാസ്സ് രണ്ട് ബോഗികളിൽ മാത്രമേ അനുവദിക്കു എന്നായിരുന്നു ടിടിഇയുടെ വാദം. മുഖത്ത് അടിക്കുന്നത്…

Read More
‘കേരളത്തിൽ കുറുവ ഭീതി വേണ്ട, ഒളിവിൽ ഉള്ളവർ ഉടൻ തിരികെ വരില്ല, ആന്റി കുറുവാ സ്‌ക്വാഡ് പിരിച്ചു വിടില്ല’

‘കേരളത്തിൽ കുറുവ ഭീതി വേണ്ട, ഒളിവിൽ ഉള്ളവർ ഉടൻ തിരികെ വരില്ല, ആന്റി കുറുവാ സ്‌ക്വാഡ് പിരിച്ചു വിടില്ല’

ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ സി.സി.ടി.വിയിൽ പതിഞ്ഞ ചിത്രം ആലപ്പുഴ: കുറുവഭീതിയിൽ കഴിയുന്നവർക്ക് ഇനി ഭീതിവേണ്ടെന്ന് കേരള പൊലീസ്. കേരളത്തിൽ ഇനി കുറുവാ ഭീതി വേണ്ടെന്നും കുറുവ ഭീഷണി ഉടൻ ഉണ്ടാവില്ലെന്നുമാണ് ആലപ്പുഴ എസ്‌.പി . തമിഴ്നാട്ടിലും കേരളത്തിലുമായുളള പ്രതികളിലേറെപ്പേരും പിടിയിലായി. ഒളിവിൽ ഉള്ളവർ ഉടൻ തിരികെ വരില്ല. ഏതെങ്കിലും സാഹചര്യത്തിൽ ദക്ഷിണേന്ത്യയിലേക്ക് എത്തിയാൽ പിടികൂടാൻ കേരള-തമിഴ്നാട് പൊലീസ് പൂർണ സജ്ജം. മുഴുവൻ പ്രതികളെയും പിടികൂടുന്നതുവരെ ആന്റി കുറുവാ സ്‌ക്വാഡ് പിരിച്ചു വിടില്ലെന്നും ആലപ്പുഴ…

Read More
Back To Top
error: Content is protected !!