കാസർകോഡ്: ലൈംഗിക പീഡന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി. ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. ഇയാളെ പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. ഗ്രൂപ്പ് എഗെയ്ൻസ്റ്റ് സെക്ഷ്വൽ വയലൻസ് എന്ന സംഘടനയാണ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത്.
സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു. അടിയന്തര സി.പി.ഐ.എം ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. ഇത് സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചിട്ടില്ല. അധ്യാപകന്‍, എഴുത്തുകാരന്‍, വ്‌ളോഗര്‍ എന്നീ നിലകളിൽ പ്രശസ്തനാണ് സുജിത്ത് കൊടക്കാട്.