കോഴിക്കോട്ട് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

കോഴിക്കോട്ട് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

കോഴിക്കോട്:ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി.കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ ആദർശ് നാരായൺ ആണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലർച്ചെയാണ് സംഭവം. തേഞ്ഞിപ്പലം സ്വദേശിയാണ് ആദർശ്.കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസമാണ് ആദർശ് വീട്ടിൽ നിന്നും കോളേജിലെത്തിയത്.ഇതിന് പിന്നാലെ ആദർശ് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപാഠികൾ വ്യക്തമാക്കി. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് താഴെയാണ് ആദർശിനെ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. അതേസമയം കോളേജിൽ ഒരു തരത്തിലുള്ള പ്രശ്നവുമില്ലെന്നും ആത്മഹത്യയാവാനുള സാധ്യത കുറവാണെന്നും കോളജ് അധികൃതർ പറഞ്ഞു.

Back To Top
error: Content is protected !!