സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്നത് വൈകിയേക്കും

സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്നത് വൈകിയേക്കും

കൊച്ചി: സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം മാത്രം റി​ലീസിംഗുള്‍പ്പടെ തീരുമാനിച്ചാല്‍ മതിയെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.മാനദണ്ഡങ്ങള്‍ പാലിച്ച്‌ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയുമോയെന്ന് ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്റെ അടിയന്തര യോഗം ചേരുമെന്ന് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. തീയേറ്റര്‍ മാസങ്ങളായി അടച്ചിട്ടിരിക്കുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കേണ്ടിയും വരും. വന്‍നഷ്ടം സംഭവിച്ച ഉടമകള്‍ക്ക് ഇവ താങ്ങാന്‍ കഴിയുകയില്ല. ചൊവ്വാഴ്ച തുറക്കാന്‍ സാദ്ധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥയില്‍ തീയേറ്ററുകള്‍ തുറക്കുന്നതില്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. മാസങ്ങളായി അടഞ്ഞുകിടന്നതിനാല്‍ പല തീയേറ്ററുകളിലും അറ്റകുറ്റപണികള്‍ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ തീയേറ്ററുകള്‍ തുറന്നാല്‍ പകുതി സീറ്റുകളില്‍ മാത്രമേ കാണികള്‍ ഇരുത്താനാകൂ. ഇത് വലിയ സാമ്ബത്തിക ബാധ്യതയുണ്ടാക്കും.  കുടുംബവുമായി തീയേറ്ററുകളില്‍ എത്തുന്നവര്‍ കുറയുമെന്നാണ് കരുതുന്നത്. ഇത് വലിയ നഷ്ടം വരുത്തും.കൂടാതെ തീയേറ്ററുകള്‍ തുറന്നാല്‍ തന്നെ ഏതൊക്കെ നിര്‍മ്മാതാക്കള്‍ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറാകുമെന്ന് കണ്ടറിയണം. റിലീസ് ചെയ്യാനുള്ള സിനിമകള്‍ വന്‍ മുതല്‍ മുടക്കുള്ളവയാണ്. ഈ സാഹചര്യത്തില്‍ വിനോദ നികുതിയിളവ്, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നീ ഇനത്തില്‍ ഇളവ് എന്നിവയാണ് തീയേറ്റര്‍ ഉടമകള്‍ പ്രതീക്ഷിക്കുന്നത്.

Back To Top
error: Content is protected !!