നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി: കുതിരാനില്‍ 6 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് മരണം

നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി: കുതിരാനില്‍ 6 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് മരണം

തൃശൂര്‍ കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറിലും രണ്ട് ബൈക്കിലും മിനിലോറിയിലും ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും കാറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 6.45നാണ് സംഭവം.പാലക്കാട് ഭാഗത്ത് നിന്ന് ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയാണ് അപകടമുണ്ടാക്കിയത്. രണ്ട് സ്‌കൂട്ടര്‍ യാത്രികരും ഒരു കാര്‍ യാത്രക്കാരനുമാണ് മരിച്ചത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്നാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായത്. അപകടത്തെ തുടര്‍ന്ന് കുതിരാനില്‍ കിലോമീറ്റര്‍ നീളത്തിലാണ് ഗതാഗതക്കുരുക്കുണ്ടായത്.

Back To Top
error: Content is protected !!