കോഴിക്കോട് : വിവാഹാഘോഷങ്ങള്‍ അവിസ്മരണീയമാക്കാന്‍ മനസിനിണങ്ങിയ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ഷോറൂമില്‍ ‘ബ്രൈഡല്‍ ജ്വല്ലറി ഷോ ‘ ആരംഭിച്ചു. ഏറ്റവും പുതിയ ഫാഷനിണങ്ങിയതും പരമ്പരാഗത ശൈലിയില്‍ നിര്മ്മിച്ചവയുമായ ആഭരണങ്ങളുടെ ആകര്‍ഷകമായ അപൂര്‍വ്വ ശേഖരം ജനുവരി 2 മുതല്‍ 10 വരെ നടക്കുന്ന ‘ബ്രൈഡല്‍ ജ്വല്ലറി ഷോ ‘യില്ആഭരണ പ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഏറ്റവും മിതമായ വിലയ്ക്ക് ആഭരണങ്ങള്‍ കരസ്ഥമാക്കുന്നതിനുള്ള അപൂര്‍വ്വ അവസരം കൂടിയാണിത്. ഡയമണ്ടിന്റെമൂല്യത്തില് 20 ശതമാനം വരെ ആകര്ഷകമായവിലക്കുറവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
വിവാഹത്തിലും അതിനോടനുബന്ധിച്ചുള്ള വൈവിധ്യമാര്‍ന്ന ചടങ്ങുകളിലും അണിയാനായി ഓരോരുത്തരുടെയും അഭിരുചിക്കും സങ്കല്‍പ്പങ്ങള്‍ക്കും ഇണങ്ങുന്ന രീതിയില്‍ ആധുനികവുംപരമ്പരാഗതവുമായ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വലിയ കളക്ഷനാണ് ‘ബ്രൈഡല്‍ ജ്വല്ലറി ഷോ’ യിലുള്ളത്.പരമ്പരാഗത കരകൗശല വിദ്യയിലൂടെ കൈകൊണ്ടു നിര്‍മ്മിച്ച ആകര്‍ഷകമായ ‘എത്നിക്സ്’ ബ്രാന്റ് ആഭരണങ്ങള്‍ എന്നിവയെല്ലാം‘ബ്രൈഡല്‍ ജ്വല്ലറി ഷോ’യുടെ മാറ്റു കൂട്ടുന്നു. വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും , സ്വര്‍ണ്ണത്തിന്റെ വില വര്‍ധനവില്‍ നിന്ന് രക്ഷ നേടാനായി വിലയുടെ 10 ശതമാനം മുതല്‍ നല്കി മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിലുണ്ട്. രാജ്യത്ത് എവിടെയും ഒരേ വിലയ്ക്ക് സ്വര്‍ണ്ണം വില്‍ക്കുന്ന വണ്‍ ഇന്ത്യവണ്‍ ഗോള്‍ഡ് റേറ്റ് പദ്ധതിക്ക് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് അടുത്തിടെ തുടക്കം കുറിച്ചിരുന്നു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന് നിലവില്‍ 10 രാജ്യങ്ങളിലായി 270ലേറെ ഷോറൂമുകളുണ്ട്.