Headlines

മലപ്പുറം താനാളൂരിൽ മീൻപിടിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറം താനാളൂരിൽ മീൻപിടിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

തിരൂർ (മലപ്പുറം): മീൻപിടിക്കുന്നതിനിടെ വിദ്യാർഥികളായ രണ്ടുപേർ പാറക്കുളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം താനാളൂരിലാണ് സംഭവം. താനാളൂർ അയ്യായ റോഡിലെ വെള്ളിയത്ത് സമീറിന്റെ മകൻ അസ്ലഹ് (9) വരിക്കോട്ടിൽ മുനീറിന്റെ മകൻ ഫാദി അമൻ (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

അവധിദിനമായതിനാൽ, താനാളൂർ തൊട്ടിയിൽ കുണ്ടുകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കാനെത്തിയതായിരുന്നു കുട്ടികൾ. സമീപത്തുണ്ടായിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി കുട്ടികളെ കരയ്‌ക്കെത്തിച്ചു. ഉടൻതന്നെ തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരിച്ച രണ്ടുപേരും ഇട്ടിലാക്കൽ എ.എം.എൽ.പി. സ്‌കൂളിലെ വിദ്യാർഥികളാണ്.

Leave a Reply..

error: Content is protected !!