
ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു
കോഴിക്കോട്: അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ച് കൊന്നു. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന(50)യാണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ കൃഷ്ണനെ (59) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംശയരോഗത്തെ തുടര്‍ന്നാണ് സംഭവമെന്നാണ് പുറത്തു വരുന്ന വിവരം. രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉറങ്ങുകയായിരുന്ന ശോഭനയെ മരത്തടി കൊണ്ടാണ് തലയ്ക്കടിച്ചത്. കിടപ്പുമുറിക്കുള്ളില്‍ രക്തം വാര്‍ന്ന് ശോഭന മരിച്ചു. കൊലയ്ക്ക് ശേഷം വീട് വിട്ടിറങ്ങിയ കൃഷ്ണനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.രാവിലെ…