പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) യാണ് രണ്ടു മാസം മുമ്പ് കാണാതായത്. കൂടെ താമസിച്ചിരുന്ന പഴനിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹം കഴിക്കാതെ ഇവര്‍ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.
രണ്ടുമാസമായി വള്ളിയമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വള്ളിയമ്മയുടെ ആദ്യ വിവാഹത്തിലെ മക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ പുത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വള്ളിയമ്മയും പഴനിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ പഴനി വള്ളിയമ്മയെ കൊലപ്പെടുത്തി ഉള്‍വനത്തില്‍ കുഴിച്ചിട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.