ആരാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ | Rajendra Arlekar?

ആരാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ | Rajendra Arlekar?

ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറിനെ ചുമതലപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. ഗോവയില്‍ നിന്നുള്ള നേതാവായ ആര്‍ലേകര്‍ ഉടന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ കറകളഞ്ഞ ആര്‍എസ്എസ്സുകാരനാണ്. ഗോവയില്‍ നീണ്ട കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം 1989 മുതലാണ് ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗോവ എസ്.സി ആന്റ് അദര്‍ ബാക്ക്‌വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍…

Read More
എറണാകുളത്ത് അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു : കുട്ടികള്‍ ക്ലാസില്‍ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി

അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു : കുട്ടികള്‍ ക്ലാസില്‍ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി

കൊച്ചി : കണ്ടനാട് ജൂനിയര്‍ ബേസിക് സ്‌കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം രാവിലെ 9.30നായിരുന്നു സംഭവം. അപകട സമയത്ത് അങ്കണവാടിയിലെ ആയ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് കുട്ടികള്‍ ക്ലാസില്‍ ഉണ്ടാകാതിരുന്നതിനാല്‍ ആണ് വലിയ അപകടം ഒഴിവായത്. അടുത്ത ദിവസം സ്‌കൂളിലെ ക്രിസ്മസ് ആഘോഷം ഇവിടെ നടത്താനിരിക്കെയാണ് അപകടമുണ്ടായത്. അങ്കണവാടിയില്‍ അഞ്ച് കുട്ടികളാണ് പഠിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് കുട്ടികള്‍ വരാറുള്ളത്. നേരത്തേ അങ്കണവാടിയിലെ ഷീറ്റ് ദേഹത്തേക്ക് വീണിരുന്നുവെന്ന് ആയ…

Read More
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തില്ല: മന്ത്രിസഭാ യോഗത്തില്‍  തീരുമാനം

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തില്ല: മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ മന്ത്രിസഭ തള്ളി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. വിവിധ സര്‍വീസ് ചട്ടങ്ങള്‍ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. പ്രത്യേക ലക്ഷ്യത്തോടുകൂടി…

Read More
ശബരിമല തീർത്ഥാടകർക്കുള്ള സ്‌പോട്ട് ബുക്കിങ് തിരിച്ചു കൊണ്ടുവരണം: സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്ന് ചെന്നിത്തല

ശബരിമല തീർത്ഥാടകർക്കുള്ള സ്‌പോട്ട് ബുക്കിങ് തിരിച്ചു കൊണ്ടുവരണം: സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്‌പോട്ട് ബുക്കിങ് പരിപാടി തിരിച്ചു കൊണ്ടുവരണം. ശബരിമല അന്യസംസ്ഥാന തീര്‍ഥാടരുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇല്ലെങ്കില്‍ അന്യസംസ്ഥാനത്ത് നടത്തുന്ന ഭക്തന്മാരെ ഇത് പ്രതികൂലമായി ബാധിക്കും. പുറത്തുനിന്ന് വരുന്ന എല്ലാ ഭക്തരും ആധുനിക സാങ്കേതികവിദ്യ അറിയുന്നവരാകണമെന്ന് ശാഠ്യം പിടിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്‌പോട്ട് ബുക്കിങ്ങിനെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കണമെന്ന് എന്തിനാണീ വാശി. ശബരിമലയിലെ…

Read More
തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. ഓഗസ്‌റ്റ് 11ന് കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് നിർദ്ദേശം. കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വിദേശ പണം സ്വീകരിച്ചതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്ന പരാതിയിലാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. നേരത്തേ ഇഡി നോട്ടീസ് നൽകിയിരുന്നുവെങ്കിലും തോമസ് ഐസക് ഹാജരായിരുന്നില്ല. കേന്ദ്ര സർക്കാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് തോമസ് ഐസക്ക് നേരത്തെ പ്രതികരിച്ചിരുന്നു. ഒന്നാം എൻഡിഎ സർക്കാരിന്റെ ആദ്യമൂന്ന് വർഷകാലത്ത് 489…

Read More

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കടന്നുപിടിച്ചത് ബൈക്കിലെത്തിയ യുവാവ്; സർക്കാർ ജീവനക്കാരി കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു സഹായം അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല; സംഭവം ഇങ്ങനെ..

വെഞ്ഞാറമൂട്: രാത്രിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. സർക്കാർ‌ ജീവനക്കാരിയായ യുവതിയെ ബൈക്കിലെത്തിയ യുവാവ് ആക്രമിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. യുവതി പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു സഹായം അഭ്യർഥിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നാണ് പരാതി. ചിതറ സ്വദേശിനിയായ യുവതിക്കു നേരേയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. എൻജിനിയറിങ് കോളേജിലെ ഈവനിങ് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്നു യുവതി. രാത്രി 9.30-ന് വെഞ്ഞാറമൂട് കീഴായിക്കോണത്താണ് സംഭവം. ബൈക്കിലെത്തിയയാൾ ആക്രമിക്കാൻ ശ്രമിക്കുകയും ഇവർ സ്‌കൂട്ടർ വെട്ടിച്ചുമാറ്റി രക്ഷപ്പെടുകയും ചെയ്തു. യുവതിയെ വാമനപുരം…

Read More
കൊച്ചിയില്‍ ലഹരി സംഘങ്ങളുടെ വെടിവയ്പ് പരിശീലനം: അഭിഭാഷകനു വെടിയേറ്റു

കൊച്ചിയില്‍ ലഹരി സംഘങ്ങളുടെ വെടിവയ്പ് പരിശീലനം: അഭിഭാഷകനു വെടിയേറ്റു

കൊച്ചി: എറണാകുളം കലൂര്‍ സ്റ്റേഡിയത്തിനു സമീപം ലഹരി സംഘങ്ങളുടെ വെടിവയ്പു പരിശീലനത്തിനിടെ അഭിഭാഷകനു വെടിയേറ്റു. ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന പറവൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അജ്മലിനു ചെന്നിക്കു സമീപം വെടിയേറ്റതിനെ തുടര്‍ന്നു ചികിത്സ തേടി.  ഇതോടെ സമീപത്തുണ്ടായിരുന്ന അഞ്ചംഗ സംഘം ചിതറിയോടുകയും ബൈക്കില്‍ രക്ഷപെടുകയും ചെയ്തു. അജ്മലിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചത് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപ പ്രദേശത്തു നിന്നുള്ള സിസിടിവി…

Read More
അമ്മയുടെ രണ്ടാം ഭർത്താവ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ; ഭാര്യ തന്നെയും കുട്ടികളെയും ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും കൊല്ലപ്പെട്ട ഒന്നര വയസുകാരിയുടെ പിതാവ്

അമ്മയുടെ രണ്ടാം ഭർത്താവ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ; ഭാര്യ തന്നെയും കുട്ടികളെയും ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും കൊല്ലപ്പെട്ട ഒന്നര വയസുകാരിയുടെ പിതാവ്

കൊച്ചി: അമ്മയുടെ രണ്ടാം ഭർത്താവ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് നോറ മരിയയുടെ പിതാവ് സജീവ്. തന്നെയും കുട്ടികളെയും ഉപേക്ഷിച്ച് ഭാര്യ പോകുകയായിരുന്നുവെന്നും സജീവ് ആരോപിക്കുന്നു. ഭാര്യയും ഭാര്യ വീട്ടുകാരും ഒരു ദിവസം പോലും കുട്ടികളെ നോക്കിയിട്ടില്ലെന്നും സജീവൻ പറയുന്നു. ഇതിനിടെ,കുട്ടിയുടെ സംസ്കാരത്തിനെത്തിയ സജീവിന് നാട്ടുകാരുടെ മർദ്ദനമേറ്റിരുന്നു. കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിന് ഭാര്യയായ ഡിക്സിയുടെ വീടിന് അടുത്ത് വച്ചാണ് മർദ്ദനമേറ്റത്. കുട്ടിയുടെ സംസ്കാരത്തിന് പിന്നാലെ രാത്രിയോടെ ഡിക്സിയുടെ വീട്ടിലേക്ക് സജീവ് എത്തുകയായിരുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവായ…

Read More
Back To Top
error: Content is protected !!