തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. ഓഗസ്‌റ്റ് 11ന് കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് നിർദ്ദേശം. കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

വിദേശ പണം സ്വീകരിച്ചതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്ന പരാതിയിലാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. നേരത്തേ ഇഡി നോട്ടീസ് നൽകിയിരുന്നുവെങ്കിലും തോമസ് ഐസക് ഹാജരായിരുന്നില്ല.

കേന്ദ്ര സർക്കാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് തോമസ് ഐസക്ക് നേരത്തെ പ്രതികരിച്ചിരുന്നു.

ഒന്നാം എൻഡിഎ സർക്കാരിന്റെ ആദ്യമൂന്ന് വർഷകാലത്ത് 489 കേസുകൾ ഇഡി ചാർജ് ചെയ്‌തുവെങ്കിൽ രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യമൂന്നു വർഷം 2723 കേസുകളാണ് ചാർജ് ചെയ്‌തിരിക്കുന്നതെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടിയിരുന്നു.

Back To Top
error: Content is protected !!