മുൻ പേസർ ആ​ഖി​ബ് ജാ​വേ​ദ് പാ​ക് പ​രി​ശീ​ല​ക​ൻ

മുൻ പേസർ ആ​ഖി​ബ് ജാ​വേ​ദ് പാ​ക് പ​രി​ശീ​ല​ക​ൻ

ലാഹോർ: പാകിസ്താന്റെ ഏകദിന, ട്വന്റി20 ടീമുകളെ മുൻ പേസർ ആഖിബ് ജാവേദ് പരിശീലിപ്പിക്കും. ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഗാരി കേഴ്സ്റ്റണിന് പകരക്കാരനായാണ് ആഖിബ് എത്തുന്നത്.

നിലവിൽ ദേശീയ ടീം സെലക്ടറാണ്. മുൻ ആസ്ട്രേലിയൻ താരം ജേസൺ ഗില്ലസ്പിയാണ് ടെസ്റ്റ് ടീം പരിശീലകൻ. പരിമിത ഓവർ ക്രിക്കറ്റിലും ഗില്ലസ്പിയോട് ചുമതല ഏറ്റെടുക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അഭ്യർഥിച്ചെങ്കിലും അദ്ദേഹം നിരസിച്ചു.

നവംബർ 24ന് ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനമാണ് ആഖിബിന്റെ ആദ്യ ദൗത്യം. അതേസമയം, സമീപഭാവിയിൽത്തന്നെ ഗില്ലസ്പിയെയും മാറ്റി മുഴുവൻ ഫോർമാറ്റിലും ആഖിബ് പരിശീലിപ്പിക്കുമെന്നും റിപോർട്ടുകളുണ്ട്.

Back To Top
error: Content is protected !!