തമിഴ്‌നാട്ടിൽ മഴ കനക്കുന്നു : പതിനാറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തമിഴ്‌നാട്ടിൽ മഴ കനക്കുന്നു : പതിനാറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 15 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. എട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ധര്‍മ്മപുരി, കരൂര്‍, കടലൂര്‍, മയിലാടുത്തുറൈ, പുതുക്കോട്ടൈ, നാമക്കല്‍, തിരുച്ചി, തഞ്ചാവൂര്‍, തിരുനെല്‍വേലി, കൂടാതെ പുതുച്ചേരിയിലുമാണ് അവധി പ്രഖ്യാപിച്ചത്. തെക്കന്‍ തമിഴ്‌നാട്ടില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്നലെ മുതല്‍ മയിലാടുത്തുറൈ തിരുനെല്‍വേലി ജില്ലകളില്‍ റെക്കോര്‍ഡ് മഴയാണ്…

Read More
കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ: ആറ് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ: ആറ് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മൂന്നു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ…

Read More
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തേക്കും. വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇസംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നേരിയതോ ഇടത്തരം തീവ്രതയോടെയോ ഉള്ള മഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നവംബർ 05, 08, 09 തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നിലവിൽ മന്നാർ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത…

Read More
കോട്ടയത്ത് ഉരുൾപൊട്ടൽ, 7 വീടുകൾ തകർന്നു

കോട്ടയത്ത് ഉരുൾപൊട്ടൽ, 7 വീടുകൾ തകർന്നു

കോട്ടയം: കോട്ടയത്ത് കനത്തമഴയിൽ ഉരുൾപ്പൊട്ടൽ. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. കോട്ടയത്ത് വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ…

Read More
ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴക്ക് സാധ്യത

ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. തെക്കൻ ആൻഡമാൻ കടലിനും മലാക്ക കടലിടുക്കിനും മുകളിലായി ന്യൂനമർദ്ദം സ്‌ഥിതി ചെയ്യുന്നുണ്ട്. ഇത് പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 29ഓടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്‌തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് വടക്ക്-പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്‌തിപ്രാപിച്ചു അടുത്ത…

Read More
സംസ്ഥാനത്ത് ഇന്ന് മുതല്‍ 28വരെ വ്യാപക മഴ

സംസ്ഥാനത്ത് ഇന്ന് മുതല്‍ 28വരെ വ്യാപക മഴ

സംസ്ഥാനത്ത് ഇന്ന് മുതല്‍ 28വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍…

Read More
ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലും ന്യൂനമര്‍ദ്ദം ; ആന്ധ്ര തീരത്ത് മുന്നറിയിപ്പ്, 95 ട്രെയിനുകൾ റദ്ദാക്കി

ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലും ന്യൂനമര്‍ദ്ദം ; ആന്ധ്ര തീരത്ത് മുന്നറിയിപ്പ്, 95 ട്രെയിനുകൾ റദ്ദാക്കി

ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. ആന്ധ്രയുടെ തീര മേഖലയില്‍ കനത്ത മഴ മുന്നറിയിപ്പുണ്ട്. നാളെ പുലര്‍ച്ചയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടും. മണിക്കൂറിൽ 100 കി.മി. വേഗതയിൽ കാറ്റ് വീശും. തെക്കന്‍ ആന്ധ്ര തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്ര തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ആന്ധ്രാ ഒഡീഷ തീരത്തേക്കാണ് സഞ്ചാരപാത എന്നതിനാൽ കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. തീര മേഖലകളിൽ നിന്ന് ആളുകളെ…

Read More
കനത്ത മഴയിൽ വീട് തകർന്നു;  പൊലിഞ്ഞത് ഒമ്പത് ജീവനുകൾ; നാലും കുഞ്ഞുങ്ങൾ

കനത്ത മഴയിൽ വീട് തകർന്നു; പൊലിഞ്ഞത് ഒമ്പത് ജീവനുകൾ; നാലും കുഞ്ഞുങ്ങൾ

തമിഴ്‌നാട്ടിൽ കെട്ടിടം തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ദാരുണാന്ത്യം. കനത്ത മഴയെ തുടർന്ന് വീടിന് ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു.മരിച്ചവരിൽ അഞ്ച് പേരിൽ നാലും സ്ത്രീകളാണ്. ശേഷിക്കുന്ന നാലും കുട്ടികളാണ്. വെല്ലൂരിലെ പെർണംപാട്ട് പ്രദേശത്താണ് അപകടമുണ്ടായത്. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. ഓരോരുത്തർക്കും അഞ്ച് ലക്ഷം രൂപ വീതമാണ് ധനസഹായം. പരിക്കേറ്റവർക്ക് 50,000 രൂപ വീതം…

Read More
Back To Top
error: Content is protected !!