കനത്ത മഴയിൽ വീട് തകർന്നു;  പൊലിഞ്ഞത് ഒമ്പത് ജീവനുകൾ; നാലും കുഞ്ഞുങ്ങൾ

കനത്ത മഴയിൽ വീട് തകർന്നു; പൊലിഞ്ഞത് ഒമ്പത് ജീവനുകൾ; നാലും കുഞ്ഞുങ്ങൾ

തമിഴ്‌നാട്ടിൽ കെട്ടിടം തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ദാരുണാന്ത്യം. കനത്ത മഴയെ തുടർന്ന് വീടിന് ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു.മരിച്ചവരിൽ അഞ്ച് പേരിൽ നാലും സ്ത്രീകളാണ്. ശേഷിക്കുന്ന നാലും കുട്ടികളാണ്. വെല്ലൂരിലെ പെർണംപാട്ട് പ്രദേശത്താണ് അപകടമുണ്ടായത്. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

അപകടത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. ഓരോരുത്തർക്കും അഞ്ച് ലക്ഷം രൂപ വീതമാണ് ധനസഹായം. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. ദിവസങ്ങളായി തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്തെ 16 ജില്ലകളിൽ റെഡ് അലർട്ടാണ്. ചെന്നൈ ഉൾപ്പെടെ 19 ജില്ലകളിലെ സ്‌കൂളുകൾക്ക് സർക്കാർ അവധി നൽകി.

Back To Top
error: Content is protected !!