തമിഴ്‌നാട്ടിൽ മഴ കനക്കുന്നു : പതിനാറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തമിഴ്‌നാട്ടിൽ മഴ കനക്കുന്നു : പതിനാറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 15 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. എട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

ധര്‍മ്മപുരി, കരൂര്‍, കടലൂര്‍, മയിലാടുത്തുറൈ, പുതുക്കോട്ടൈ, നാമക്കല്‍, തിരുച്ചി, തഞ്ചാവൂര്‍, തിരുനെല്‍വേലി, കൂടാതെ പുതുച്ചേരിയിലുമാണ് അവധി പ്രഖ്യാപിച്ചത്. തെക്കന്‍ തമിഴ്‌നാട്ടില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഇന്നലെ മുതല്‍ മയിലാടുത്തുറൈ തിരുനെല്‍വേലി ജില്ലകളില്‍ റെക്കോര്‍ഡ് മഴയാണ് പെയ്യുന്നത്. ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കനത്തമഴയെ തുടര്‍ന്ന് താമ്രപര്‍ണി നദി കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Back To Top
error: Content is protected !!